കേരളം

kerala

കിസാൻ സമൃദ്ധി നിധിയുടെ കീഴിൽ പശ്ചിമ ബംഗാളിലുള്ളവർക്ക്‌ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല: നരോട്ടം മിശ്ര

By

Published : Dec 9, 2020, 10:30 PM IST

നിയമവിരുദ്ധവും അഴിമതി നിറഞ്ഞതുമായ പ്രവർത്തനങ്ങൾക്കെതിരെ പോരാടുക എന്നതാണ് ബിജെപിയുടെ പ്രധാന ലക്ഷ്യമെന്നും നരോട്ടം മിശ്ര പറഞ്ഞു

Under Kisan Samridhi Nidhi farmers get Rs 10  000 in MP  but no such benefit in West Bengal: MP Minister  നരോട്ട മിശ്ര  കിസാൻ സമൃദ്ധി നിധി
കിസാൻ സമൃദ്ധി നിധിയുടെ കീഴിൽ പശ്ചിമ ബംഗാളിലുള്ളവർക്ക്‌ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല:നരോട്ട മിശ്ര

കൊൽക്കത്ത:മധ്യപ്രദേശിലെ കിസാൻ സമൃദ്ധി നിധിയുടെ കീഴിൽ കർഷകർക്ക് 10,000 രൂപ ലഭിക്കുന്നുണ്ടെങ്കിലും പശ്ചിമ ബംഗാളിലുള്ളവർക്ക് അത്തരം ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര. ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഒന്നും ചെയ്യുന്നില്ലെന്നും നരോട്ടം മിശ്ര ആരോപിച്ചു. പശ്ചിമബംഗാളില്‍ വികസനങ്ങൾ കൊണ്ടുവരാൻ ബിജെപിയെ അനുവദിക്കണമെന്നും ബിജെപി ഭരണത്തിൽ വന്നാൽ വലിയൊരു മുന്നേറ്റം തന്നെയാകും സംസ്ഥാനത്ത്‌ ഉണ്ടാകുകയെന്നും നരോട്ടം മിശ്ര കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ നിയമവിരുദ്ധവും അഴിമതി നിറഞ്ഞതുമായ പ്രവർത്തനങ്ങൾക്കെതിരെ പോരാടുക എന്നതാണ് ബിജെപിയുടെ പ്രധാന ലക്ഷ്യമെന്നും മിശ്ര പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചുകൊണ്ട് സംസ്ഥാനത്തെ മമത ജിയുടെ പാർട്ടിയെ ഇല്ലാതാക്കാൻ ഞങ്ങൾ ശ്രമിക്കുമെന്നും പശ്ചിമ ബംഗാളിന്‍റെ വികസനമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. "മമത ജി ആയുഷ്മാൻ ഭാരത് യോജന ഈ സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല. അവർ സംസാരിക്കുന്നു, പക്ഷേ പ്രവർത്തിക്കുന്നില്ല", എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "പൗരത്വ ഭേദഗതി നിയമം പോലെ കാർഷിക നിയമങ്ങളും കർഷകർക്കും സമൂഹത്തിനും പൊതുവെ ഗുണം ചെയ്യും. നിയമങ്ങളുടെ നല്ലവശങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details