കേരളം

kerala

രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടന്നതായി അശോക് ഗെലോട്ട്

By

Published : Jul 14, 2020, 4:51 PM IST

വളരെ നാളുകളായി ബിജെപി ഗൂഢാലോചന നടത്തി കുതിരക്കച്ചവടം തുടരുകയാണ്. ഇതിന്‍റെ ഫലമായി ഞങ്ങളുടെ ചില സുഹൃത്തുക്കൾക്ക് വഴിതെറ്റിപ്പോവുകയും ഡൽഹിയിൽ എത്തിച്ചേർന്നുവെന്നും ഗെലോട്ട് പറഞ്ഞു.

സച്ചിൻ പൈലറ്റ്  അശോക് ഗെലോട്ട്  Sachin Pilot  Chief Minister Ashok Gellot  രാജസ്ഥാൻ കോൺഗ്രസ്  ബിജെപി ഗൂഢാലോചന  BJP conspiracy  rajasthan congress
രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ഗൂഢാലോചനയുടെ ഫലം ലഭിച്ചതായി അശോക് ഗെലോട്ട്

ജയ്‌പൂർ: ബിജെപിക്കൊപ്പം ചേർന്ന് സച്ചിൻ പൈലറ്റ് കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചിരുന്നതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കഴിഞ്ഞ ആറുമാസമായി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ഗൂഢാലോചന നടത്തിയതിന്‍റെ ഫലം ലഭിച്ചിട്ടുണ്ട്.

രണ്ടാമത്തെ നിയമസഭാ പാർട്ടി യോഗത്തിൽ പൈലറ്റിനെയും അദ്ദേഹത്തിന്‍റെ വിശ്വസ്‌തരെയും പ്രശ്‌നം പരിഹരിക്കാൻ വിളിച്ചു. എന്നാൽ അവർ വിസമ്മതിച്ചു. വളരെ നാളുകളായി ബിജെപി ഗൂഢാലോചന നടത്തി കുതിരക്കച്ചവടം തുടരുകയാണ്. ഇതിന്‍റെ ഫലമായി ഞങ്ങളുടെ ചില സുഹൃത്തുക്കൾക്ക് വഴിതെറ്റിപ്പോവുകയും ഡൽഹിയിൽ എത്തിച്ചേർന്നുവെന്നും ഗെലോട്ട് പറഞ്ഞു.

രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ഗൂഢാലോചനയുടെ ഫലം ലഭിച്ചതായി അശോക് ഗെലോട്ട്

പൈലറ്റിനൊപ്പം ഡൽഹിയിലുള്ള പത്തോളം എംഎൽഎമാർക്ക് തിരികെ വരണമെന്നുണ്ടെങ്കിലും അനുവാദമില്ല. സി‌എൽ‌പി യോഗത്തിൽ ഈ എം‌എൽ‌എമാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല. പൈലറ്റിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കാൻ തന്നെ സമീപിച്ചാൽ മതിയായിരുന്നുവെന്നും ഗെലോട്ട് പറഞ്ഞു.

അതിനിടെ, മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് തന്‍റെ ട്വിറ്റർ ബയോയിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പരാമർശം നീക്കം ചെയ്‌തു. സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജസ്ഥാൻ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. ബിജെപി ഗൂഢാലോചനയുടെ ഭാഗമായി സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് നടപടി.

ABOUT THE AUTHOR

...view details