ETV Bharat / snippets

പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; കോഴിക്കോട് ജില്ലയിൽ ഇന്ന് കെഎസ്‌യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്

PLUS ONE SEAT ISSUE  PLUS ONE SEAT CRISIS  EDUCATION BANDH OF KSU  KOZHIKODE
Plus One Seat Crisis (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 21, 2024, 10:55 AM IST

കോഴിക്കോട് : ജില്ലയിൽ ഇന്ന് കെഎസ്‌യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെഎസ്‌യു ജില്ലാ കമ്മിറ്റി കലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിനു നേരെ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തത്.

സീറ്റ്‌ വിഷയത്തിൽ എംഎസ്‌എഫ് ജില്ല കമ്മിറ്റിയും ഇന്ന് പ്രതിഷേധിക്കും. പ്രതിഷേധക്കാർ വിദ്യാഭ്യാസ ഉപ ഡയറക്‌ടറുടെ ഓഫീസ് ഉപരോധിക്കും.

അതേസമയം പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്‍റ് കഴിഞ്ഞിട്ടും മലബാറിൽ 75,000 വിദ്യാർഥികൾക്ക് അഡ്‌മിഷൻ ലഭിക്കാത്ത സാഹചര്യത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭ മാർച്ച് നടത്തുമെന്ന് പ്രസിഡന്‍റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി കെ ഫിറോസും അറിയിച്ചു.

ALSO READ : പ്ലസ് വണ്‍ പ്രവേശനം: മലപ്പുറത്ത് സീറ്റ് പ്രതിസന്ധി രൂക്ഷം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.