ETV Bharat / snippets

ഹൈറിച്ച് നിക്ഷേപ തട്ടിപ്പ്: സ്വത്ത് ജപ്‌തി ചെയ്‌തത് സ്ഥിരപ്പെടുത്തിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ഹൈറിച്ച് നിക്ഷേപ തട്ടിപ്പ്  ഹൈക്കോടതി  HIGHRICH MONEY SCAM  KERALA HC ON HIGHRICH SCAM
Kerala High Court image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 21, 2024, 9:57 PM IST

എറണാകുളം: ഹൈറിച്ച് നിക്ഷേപ തട്ടിപ്പിൽ ഉടമകളുടെ സ്വത്ത് വകകളിന്മേലുള്ള താത്‌ക്കാലിക ജപ്‌തി സ്ഥിരപ്പെടുത്തിയ ഉത്തരവ് റദ്ദാക്കി.
ഹൈക്കോടതിയാണ് കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കിയത്. ജപ്‌തി സ്ഥിരപ്പെടുത്തൽ അപേക്ഷ നൽകിയത് സമയപരിധി കഴിഞ്ഞാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.

ഹൈറിച്ച് ഉടമകൾ നൽകിയ അപ്പീൽ അനുവദിച്ചാണ് സിംഗിൾ ബെഞ്ച് നടപടി. അതേ സമയം നടപടിക്രമങ്ങൾ പാലിച്ച് ജപ്‌തി നടപടികൾ വീണ്ടും നടത്തുന്നതിന് ഈ ഉത്തരവ് തടസമാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കലക്‌ടർ ബഡ്‌സ് ആക്‌ട് പ്രകാരം ഹൈറിച്ച് ഉടമകളുടെ സ്വത്തുവകകൾ താൽക്കാലികമായി ജപ്‌തി ചെയ്‌ത നടപടി തൃശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതിയായിരുന്നു സ്ഥിരപ്പെടുത്തിയത്. ഹൈറിച്ച് ഉടമകൾക്കെതിരായ ഇഡി അന്വേഷണവും പുരോഗമിക്കുകയാണ്.

കേസിൽ സിബിഐ അന്വേഷണവും തുടരുകയാണ്. 20-ഓളം സാമ്പത്തിക തട്ടിപ്പ് കേസുകളാണ് ഹൈറിച്ച് കമ്പനിക്കെതിരെ ഉള്ളത്. കമ്പനി 3141 കോടിയിലേറെ രൂപ സംസ്ഥാനത്തിന് പുറത്ത് നിന്നുള്‍പ്പെടെ സമാഹരിച്ചതായി സംസ്ഥാന പൊലീസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Also Read: ഹൈറിച്ച് തട്ടിപ്പ്; സംസ്ഥാന പൊലീസ് സമാന്തര അന്വേഷണം നടത്തരുതെന്ന് ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.