എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി പിടിച്ചെടുത്ത രേഖകൾ ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹർജി വിധി പറയാനായി മാറ്റി ഹൈക്കോടതി. കേസന്വേഷണത്തിനായി രേഖകൾ ക്രൈംബ്രാഞ്ചിന് കൈമാറികൂടെയെന്ന് ഹൈക്കോടതി ചോദിച്ചു. രേഖകൾ തിരികെ ലഭിക്കുന്നതിൽ ക്രൈംബ്രാഞ്ചുമായി ധാരണയുണ്ടാക്കിയാൽ പോരെയെന്നും കോടതി ആരാഞ്ഞു.
കരുവന്നൂരിലേത് ഏറ്റവും വലിയ ബാങ്ക് കൊള്ളയെന്ന് ഇഡി കഴിഞ്ഞയാഴ്ച്ച കോടതിയെ അറിയിച്ചിരുന്നു. രാഷ്ട്രീയക്കാരും പൊലീസും ബാങ്ക് ജീവനക്കാരും കൈകോർത്ത് നടത്തിയ തട്ടിപ്പാണ് കരുവന്നൂരിലേത്. 2012 മുതൽ 2019 വരെ ഒട്ടേറെ പേർക്ക് കരുവന്നൂർ ബാങ്കിൽ നിന്ന് വായ്‌പ അനുവദിച്ചു.
51 പേർക്ക് 24.56 കോടി രൂപ നിയമ വിരുദ്ധമായി വായ്‌പ അനുവദിച്ചു. പലിശയടക്കം 48 കോടി രൂപയായി ഇപ്പോഴത് വർധിച്ചുവെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
നേരത്തെ കരുവന്നൂരിലെ രേഖകൾ വിട്ടുകിട്ടണമെന്ന ക്രൈംബ്രാഞ്ച് ഹർജി പി.എം.എൽ.എ കോടതി തള്ളിയിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.
Also Read: നിക്ഷേപ തട്ടിപ്പ് കേസ്: നടി ആശ ശരത്തിന് ആശ്വാസം, നടപടികള്‍ സ്റ്റേ ചെയ്‌തു