ETV Bharat / snippets

ഗുരുവായൂരിൽ ഇല്ലംനിറ കൊടിമരച്ചുവട്ടിൽ വെച്ച് തന്നെ നടക്കും; ദേവസ്വം തീരുമാനത്തിൽ ഇടപെടാതെ ഹൈക്കോടതി

GURUVAYUR TEMPLE ILLAM NIRA  GURUVAYUR ILLAM NIRA POOJA  ഗുരുവായൂർ ഇല്ലംനിറ പൂജ  ഇല്ലംനിറ കൊടിമരച്ചുവട്ടിൽ
Guruvayur temple (ETV Bharat- File)
author img

By ETV Bharat Kerala Team

Published : Aug 17, 2024, 7:34 PM IST

എറണാകുളം: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ നടക്കേണ്ട ഇല്ലംനിറ പൂജ കൊടിമരച്ചുവട്ടിൽ വെച്ച് നടക്കും. കൊടിമരച്ചുവട്ടിൽ പൂജ നടത്താനുള്ള ദേവസ്വം തീരുമാനത്തിൽ ഹൈക്കോടതി ഇടപെട്ടില്ല. തീരുമാനം ദേവഹിതവും, തന്ത്രിയുടെ അഭിപ്രായവും കണക്കിലെടുത്തായതിനാൽ ഇടപെടാനാകില്ലെന്ന് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

ഭക്തജനങ്ങൾക്കുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് പൂജ കൊടിമരച്ചുവട്ടിൽ നടത്താൻ തന്ത്രിയുടെ അനുമതിയോടെ ദേവസ്വം മാനേജിങ് കമ്മിറ്റി തീരുമാനിച്ചത്. പൂജ നമസ്‌കാര മണ്ഡപത്തിൽ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ട് പി സി കൃഷ്‌ണനാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് ഇന്ന് സ്പെഷ്യൽ സിറ്റിങ് നടത്തി കോടതി തീരുമാനം കൈക്കൊണ്ടത്.

ALSO READ: ചിങ്ങപ്പുലരിയിൽ നട തുറന്നു; ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്, പുതിയ ഭസ്‌മക്കുളത്തിന് നാളെ തറക്കല്ലിടും - sabarimala Chingam rituals

ഭക്തർക്ക് നിയന്ത്രണമേർപ്പെടുത്താതെ, സുഗമമായി ദർശനം നടത്തുന്നതിനു വേണ്ടിയായിരുന്നു ദേവസ്വം ഇല്ലംനിറ പൂജ കൊടിമരച്ചുവട്ടിലേക്ക് മാറ്റുവാൻ തീരുമാനമെടുത്തത്. ദേവഹിതം അറിഞ്ഞതിനു ശേഷം, തന്ത്രിയും അനുകൂല നിലപാടെടുക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.