ഹൈദരാബാദ്: സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനെതിരായ നാണംകെട്ട തോല്‍വിക്ക് ശേഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് വീണു. 14 മത്സരങ്ങളില്‍ 58.33 പോയന്‍റ് ശതമാനവുമായാണ് ഇന്ത്യ രണ്ടാമതെത്തിയത്. 62.50 പോയന്‍റ് ശതമാനവുമായി ഓസ്ട്രേലിയ ഒരുപടി മുന്നില്‍ കയറി ഒന്നാം സ്ഥാനത്തെത്തി.
മുന്‍പ് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിജയം കൊയ്‌ത ശ്രീലങ്ക 55.56 പോയന്‍റുമായി ഇന്ത്യക്ക് പിന്നില്‍ മൂന്നാമതാണ്. എന്നാല്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ വിജയം സ്വന്തമാക്കിയ ന്യൂസിലാന്‍ഡ് 54.55 പോയന്‍റുമായി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
India lose their top spot in the #WTC25 standings to Australia ahead of the Border-Gavaskar series 👀
— ICC (@ICC) November 3, 2024
More ➡ https://t.co/NhIdk0D9Bc#INDvNZ pic.twitter.com/QOal6bA5tD
ബോർഡർ-ഗാവസ്‌കർ പരമ്പരകൾ അടുക്കുമ്പോൾ ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ നാലെണ്ണമെങ്കിലും ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് മറ്റുടീമുകളുടെ മത്സരഫലത്തെ ആശ്രയിക്കാതെ ഫൈനലിലെത്താന്‍ കഴിയുള്ളു. എന്നാല്‍ ഓസ്‌ട്രേലിയക്ക് കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമാണ്.
India slip from the top of the #WTC25 standings following a 3-0 loss to New Zealand at home 📉#INDvNZ | Full details 👇https://t.co/Q7AWgO75Fv
— ICC (@ICC) November 3, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യക്കെതിരായ ബോര്‍ഗര്‍-ഗവാസ്‌കര്‍ പരമ്പരയും ശ്രീലങ്കയ്‌ക്കെതിരായ രണ്ട് എവേ ടെസ്റ്റുമുള്‍പ്പെടെ ഏഴ് ടെസ്റ്റാണുള്ളത്. ഇതില്‍ അഞ്ചെണ്ണത്തില്‍ വിജയം നേടിയാല്‍ മറ്റു ടീമുകളുടെ ഫലം ആശ്രയിക്കാതെ ഓസ്ട്രേലിയക്ക് ഫൈനലിലെത്താം. ശ്രീലങ്കയ്‌ക്കാണെങ്കില്‍ അവശേഷിക്കുന്ന നാല് മത്സരങ്ങളും ജയിക്കണം. എന്നാല്‍ ന്യൂസിലന്‍ഡിന് ഇംഗ്ലണ്ടിനെതിരെ 3 ടെസ്റ്റുകളടങ്ങിയ ഹോം സീരിസാണ് ബാക്കിയുള്ളത്. ഈ മൂന്ന് ടെസ്റ്റിലും ജയിച്ചാല്‍ ന്യൂസിലന്‍ഡിനും എതിരാളികളുടെ ഫലം ആശ്രയിക്കാതെ ഫൈനലിലെത്താം.
New Zealand wrap up a remarkable Test series with a 3-0 whitewash over India following a thrilling win in Mumbai 👏 #WTC25 | 📝 #INDvNZ: https://t.co/XMfjP9Wm9s pic.twitter.com/vV9OwFnObv
— ICC (@ICC) November 3, 2024
അതേസമയം വാങ്കഡെ സ്റ്റേഡിയത്തിൽ ന്യൂസിലന്‍ഡിനെതിരേ നടന്ന മൂന്നാം ടെസ്റ്റില്‍ 147 റൺസ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യ 121 റൺസിന് രണ്ടാം ഇന്നിങ്സിൽ പുറത്തായി. 25 റൺസ് വിജയത്തോടെ കിവീസ് പരമ്പര 3–0ന് സ്വന്തമാക്കി. ടെസ്റ്റിൽ ആദ്യമായാണ് ഇന്ത്യ ഒരു പരമ്പരയിലെ എല്ലാം മത്സരങ്ങളും പരാജയപ്പെടുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തില്‍; മുംബൈ സിറ്റിയെ നേരിടും, മത്സരം നിര്‍ണായകം