എറണാകുളം : നെടുമ്പാശ്ശേരി എയർ പോർട്ടിൽ വൻ സ്വർണവേട്ട. ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. റിയാദിൽ നിന്നും ബഹ്റൈൻ വഴി കൊച്ചിയിലെത്തിയ ജിഎഫ് 270 വിമാനത്തിലെത്തിയ , മലപ്പുറം സ്വദേശി നൗഷാദിനെയാണ് കസ്‌റ്റംസ് പിടികൂടിയത്.
ബ്ലൂടൂത്ത് സ്‌പീക്കറിൽ ഒളിപ്പിച്ച് അതി വിദഗ്‌ധമായാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. ബാഗേജ് പരിശോധനയിൽ സംശയകരമായ രീതിയിൽ ബ്ലൂടൂത്ത് സ്‌പീക്കർ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ വിദഗ്‌ധ പരിശോധനയിലാണ് ബ്ലൂടൂത്ത് സ്‌പീക്കറിനുള്ളിൽ നിന്നും സ്വർണം ലഭിച്ചത്.
സിലണ്ടർ ആകൃതിയിലുള്ള 1350.40 ഗ്രാം തൂക്കമുള്ള രണ്ട് സ്വർണക്കട്ടികളാണ് പിടികൂടിയത്. ഇതിന് 99.84 ലക്ഷം രൂപ വിലവരുമെന്നാണ് കസ്‌റ്റംസ് അറിയിച്ചത്. സ്വർണക്കടത്ത് സംഘത്തിലെ കാരിയർ എന്ന് സംശയിക്കുന്ന മലപ്പുറം സ്വദേശി നൗഷാദിനെ കസ്‌റ്റംസ് ചോദ്യം ചെയ്‌ത് വരികയാണ്. പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
ALSO READ : എയർ ഹോസ്‌റ്റസിനെ ഉപയോഗിച്ച് സ്വര്‍ണക്കടത്ത്; മുഖ്യ കണ്ണിയായ കണ്ണൂർ സ്വദേശി പിടിയില്‍