ശ്രീനഗർ: ജമ്മു കശ്‌മീരിൽ രണ്ടു ഭീകരരെ സുരക്ഷ സേന വധിച്ചു. നുഴഞ്ഞുകയറ്റ വിരുദ്ധ ഓപ്പറേഷന്‍റെ ഭാഗമായി നടത്തിയ തെരച്ചിലിലാണ് ഭീകരരെ വധിച്ചത്. നിയന്ത്രണ രേഖയ്‌ക്ക് സമീപം ഉറി ഗൊഹല്ലൻ മേഖലയിലാണ് സംഭവം.
ഓപ്പറേഷനിൽ ഒരു ഭീകരന്‍റെ മൃതദേഹം കണ്ടെടുത്തതായും ഭീകരർക്കായി തെരച്ചിൽ തുടരുകയാണെന്നും സുരക്ഷ സേന അറിയിച്ചു. ജമ്മുകശ്‌മീരിൽ അടുത്തിടെയായി പലയിടങ്ങളിൽ ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ജൂൺ 9നാണ് തീർഥാടകരുമായി ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് പോകുകയായിരുന്ന ബസിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്.
തുടര്‍ന്ന് നിയന്ത്രണം നഷ്‌ടമായ ബസ് കൊക്കയിലേക്ക് മറിഞ്ഞു. പോണി മേഖലയിലെ തെര്യത്ത് ഗ്രാമത്തിന് സമീപം വൈകുന്നേരം 6.15 ഓടെയാണ് സംഭവം. അപകടത്തില്‍ ഒമ്പത് തീർഥാടകർ മരിക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. തുടർന്ന് ഭീകരർക്കായി സുരക്ഷ സേന തെരച്ചിൽ ശക്തമാക്കിയിരുന്നു.
Also Read: റിയാസി ഭീകരാക്രമണം; അന്വേഷണ ചുമതല എൻഐഎ ഏറ്റെടുത്തു