സിദ്ധാർഥിന്‍റെ മരണത്തിൽ മുഖ്യമന്ത്രി രണ്ടാം പ്രതി ആർ എസ് രാജീവ് ; യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം
🎬 Watch Now: Feature Video
Published : Mar 3, 2024, 5:39 PM IST
തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ റാഗിങ്ങിനെ തുടർന്ന് വിദ്യാർഥി മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. സെക്രട്ടറിയേറ്റ് വളപ്പിലേക്ക് ചാടി കടക്കാനും ബാരിക്കേഡ് മറിച്ചിടാനും ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. അധ്യാപകർ വിദ്യാർഥികളെ താലിബാനിസം പഠിപ്പിക്കുകയാണെന്നും ഇത്തരം ക്രിമിനലുകളെ മുഖ്യമന്ത്രി ആണ് വളർത്തുന്നതെന്നും ബിജെപി ജില്ലാ വൈസ് പ്രസിഡന്‍റ് ആർ എസ് രാജീവ് ആരോപിച്ചു.ക്രിമിനൽ ആയിക്കോ എന്ന് പറഞ്ഞു യുവാക്കളെ പറഞ്ഞുവിടുകയാണ്. ഇതിനെല്ലാം കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രി കേസിൽ രണ്ടാം പ്രതിയാണ്. വി സി യുടെ സസ്‌പെൻഷനിൽ ന്യായീകരിക്കുന്ന എല്ലാ മന്ത്രിമാർക്കും കോളജിൽ എന്ത് നടക്കുന്നു എന്നറിയാം. ഡീനിനെതിരെ മാത്രമല്ല വി സി ക്ക് എതിരെയും കൊലക്കുറ്റത്തിന് കേസ് എടുക്കണം. (Veterinary Student Sidharth) സ്വാഭാവിക മരണമാണ് എന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു. ഒരുവശത്ത് താലിബാനിസമായി എസ്എഫ്ഐയും ഡിവൈഎഫ്ഐയും മാറുന്നുണ്ടെങ്ങിൽ മറുവശത്ത് അതിനെ പോറ്റി വളർത്തുന്നത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.