ആതിരപ്പിള്ളിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി - Wild Elephant died

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Feb 3, 2024, 7:05 PM IST

തൃശൂര്‍: ആതിരപ്പിള്ളി പ്ലാന്‍റേഷനില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വെറ്റിലപ്പാറ പത്താം ബ്ലോക്കിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസം പഴക്കമുള്ള പിടിയാനയുടെ ജഡമാണ് കണ്ടെത്തിയത്. ഇന്ന് (ഫെബ്രുവരി 3) രാവിലെയാണ് സംഭവം (Wild Elephant Attack). പ്ലാന്‍റേഷനില്‍ ജോലിക്കെത്തിയ തൊഴിലാളികളാണ് ആദ്യം ജഡം കണ്ടത്. ഇതോടെ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വനം വകുപ്പ് ആനയുടെ ജഡം പോസ്‌റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ഏകദേശം 45 വയസുള്ള ആനയാണിതെന്നാണ് വനം വകുപ്പിന്‍റെ വിലയിരുത്തല്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമെ ആന ചരിയാനുണ്ടായ കാരണം വ്യക്തമാകൂ. അതേസമയം  പാലപ്പിള്ളി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. ഇന്ന് (ഫെബ്രുവരി 3) രാവിലെയും തൊഴിലാളിക്ക് നേരേ ആക്രമണമുണ്ടായി (Wild Animals Attack). കുണ്ടായി സ്വദേശി ഭാസ്‌കരനാണ് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ അടുത്തെത്തിയ കാട്ടാന തുമ്പിക്കൈ കൊണ്ട് ഭാസ്‌കരനെ അടിച്ച് വീഴ്‌ത്തി. ഭാസ്‌കരന് അടുത്തേക്ക് പാഞ്ഞടുത്ത കാട്ടാനയില്‍ നിന്നും തലനാരിഴക്കാണ് ഭാസ്‌കരന്‍ രക്ഷപ്പെട്ടത്. ആനയുടെ ആക്രമണത്തില്‍ ഭാസ്‌കരന്‍റെ കൈക്ക് പരിക്കേറ്റു. പരിക്കേറ്റ ഭാസ്‌കരനെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.