വയനാട് ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനം ഊർജിതം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സഖ്യകക്ഷി യോഗം ചേര്‍ന്നു - Wayanad Landslide Updates - WAYANAD LANDSLIDE UPDATES

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Aug 1, 2024, 3:25 PM IST

വയനാട്: കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ മരണസംഖ്യ ഉയരുകയാണ്. മരണം 292 ആയി. അതേസമയം ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം ഊർജിതമാണ്. തലസ്ഥാനത്ത് നിന്ന് രണ്ടാമത്തെ ഫയർ ഫോഴ്‌സ് സംഘവും വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മുണ്ടക്കൈ പ്രദേശത്ത് നിന്ന് കാണാതായ 240 ഓളം പേർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. അപകടം നടന്ന് മൂന്നാം ദിവസവും അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുക്കുന്നുണ്ട്. നിലമ്പൂർ പോത്തുകല്ലിലും ചാലിയാറിലൂടെ ഒഴുകിയെത്തുന്ന ശരീര ഭാഗങ്ങളും മൃതദേഹങ്ങളും കണ്ടെടുത്തു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മാത്രമല്ല വയനാട് കലക്‌ടറേറ്റിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരുകയാണ്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാരും, രാഷ്ട്രീയ പാർട്ടി നേതാക്കളും ജില്ലയിലെ എംഎൽഎമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും ഉൾപ്പെടെയുള്ളവരും സർവകക്ഷി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അൽപസമയത്തിനകം വയനാട്ടിലെത്തും. അതേസമയം വയനാട്ടിൽ രക്ഷാപ്രവർത്തനം നടക്കുന്ന സാഹചര്യത്തിൽ ജില്ലയിലേക്ക് അത്യാവശ്യമല്ലാത്ത ഒരു വാഹനവും കടത്തിവിടില്ലെന്ന് അധികൃതർ അറിയിച്ചു. ദുരന്തനിവാരണ പ്രവർത്തനം തടസമില്ലതെ നടത്തുന്നതിനും സൈന്യത്തിൻ്റെയും രക്ഷാപ്രവർത്തകരുടെയും വാഹനങ്ങൾ സുഗമമായി സഞ്ചരിക്കുന്നതിനും വേണ്ടിയാണ് നടപടി.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.