ഭക്തി നിർഭരമായി ഗജപൂജയും ആനയൂട്ടും; വിനായക ചതുർഥി ചടങ്ങ് നടത്തി കൊട്ടാരക്കുളം ശ്രീ മഹാഗണപതി ക്ഷേത്രം - VINAYAKA CHATHURTHI POOJA - VINAYAKA CHATHURTHI POOJA
🎬 Watch Now: Feature Video
Published : Sep 8, 2024, 8:36 AM IST
കൊല്ലം : ഭക്തി നിർഭരമായി വിനായക ചതുർഥിയുടെ ഭാഗമായി നടന്ന ഗജപൂജയും ആനയൂട്ടും. വിനായക ഭഗവാനെ മുന്നിൽ നിർത്തി ഗജവീരനെ ഹാരമണിയിച്ച് ചന്ദനക്കുറി ചാർത്തി പൂജ നടത്തിയാണ് ചടങ്ങുകൾ ആരംഭിച്ചത്. കൊല്ലം ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ വിനായക ചതുർഥി ആഘോഷങ്ങൾ നടന്നു. രാവിലെ മുതൽ തന്നെ വൻ ഭക്തജന തിരക്കാണ് ക്ഷേത്രങ്ങളിൽ അനുഭവപ്പെട്ടത്. കൊല്ലത്തെ പ്രധാന ക്ഷേത്രമായ കൊട്ടാരക്കുളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നടന്ന ഗജപൂജദർശിക്കാനായി വൻ ഭക്തജന തിരക്കായിരുന്നു. മഹാദേവൻ്റെയും പാർവതി ദേവിയുടെയും പുത്രനായ ഗണപതി ഭഗവാൻ്റെ ജന്മദിനമാണ് വിനായക ചതുർഥി. ഈ ദിനം വളരെ പ്രത്യേകതകൾ നിറഞ്ഞതാണ്. ഉടലും ഉടലിനു ചേരാത്ത വയറും വയറിനു ചേരാത്ത കാലും ശരീരത്തിന് ചേരാത്ത വാഹനവുമാണ് ഗണപതിയെ മറ്റ് ദേവതകളിൽ നിന്നും വ്യത്യസ്‌തനാക്കുന്നത്. പരസ്‌പരം ചേരാത്ത അനേകം വസ്‌തുക്കളുടെ കൂട്ടമാണ് ഈ പ്രപഞ്ചം എന്നതിൻ്റെ പ്രതിഷേധീകരണമാണ് ഗണപതിയുടെ വേറിട്ട രൂപം. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർഥി ദിവസമാണ് വിനായക ചതുർഥി ആഘോഷം. ഗജപൂജയും ആനയൂട്ടും ഗണപതി പ്രതിഷ്‌ഠയുള്ള ക്ഷേത്രങ്ങളിൽ നടത്തുന്നുണ്ട്. മുമ്പൊക്കെ വീടുകളിൽ മുത്തശ്ശിമാർ ചതുർഥി നോമ്പ് നോക്കുമായിരുന്നു. ചതുർഥിക്ക് മോദകം ഉണ്ടാക്കി ഭഗവാനെ സമർപ്പിക്കുന്നതും പതിവാണ്. കൊല്ലം കൊട്ടാരക്കുളം മഹാഗണപതി ക്ഷേത്രത്തിൽ നടന്ന അഷ്‌ടദ്രവ്യ മഹാഗണപതിഹോമം കാണാൻ നിരവധി ഭക്തരാണ് എത്തിച്ചേർന്നത്. വൈകുന്നേരം ഗണേശോത്സവ രഥ യാത്ര, ഗണപതിയെ കടലിൽ നിമഞ്ജനം ചെയ്യുക എന്നിവയോട് കൂടി ചതുർഥി ആഘോഷത്തിന് സമാപ്‌തിയാകും.
Also Read: ഗണപതി ബപ്പാ മോറിയ; വിഘ്നേശ്വരന്‍റെ വിനായക ചതുര്‍ഥിയെപ്പറ്റി അറിയാം...