തോമസ് ചാഴികാടന്‍റെ അങ്കപ്പുറപ്പാട്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരിഹാസത്തിന് ഉരുളയ്ക്കുപ്പേരി പോലെ ചാഴികാടന്‍റെ മറുപടി - തോമസ് ചാഴിക്കാടൻ

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Feb 18, 2024, 10:19 PM IST

കോട്ടയം: തോമസ് ചാഴിക്കാടൻ്റെ മുന്നണി മാറ്റത്തെക്കുറിച്ച് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരാമർശത്തിന് മറുപടിയുമായി ചാഴികാടൻ. എട്ടാം തവണയും തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഒരു പാർട്ടിയിൽ നിന്നു ഒരേ ചിഹ്നത്തിൽ തന്നെയാണെന്ന് ഇടതു സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പറഞ്ഞു(Election 2024 ). 1991 ൽ ആദ്യ തെരഞ്ഞെടുപ്പിൽ കേരളകോൺഗ്രസ് മാണി ഗ്രൂപ്പിൻ്റെ ഭാഗമായാണ് മത്സരിച്ചത് 2024 എട്ടാം തവണ മത്സരിക്കുമ്പോഴും ആ പാർട്ടിയിൽ തന്നെ ആദ്യത്തെ ചിഹ്നത്തിൽ തന്നെയുമാണ് മത്സരിക്കുന്നത്(Francis George). അങ്ങനെയാണ് താനുമെന്നു പറയാൻ ഫ്രാൻസിസ് ജോർജിന് കഴിയുമോയെന്ന് അറിയില്ലയെന്ന് തോമസ് ചാഴികാടൻ പറഞ്ഞു. എംപിയെന്ന നിലയിൽ എറ്റവും കൂടുതൽ ഫണ്ട് താൻ വിനിയോഗിച്ചിട്ടില്ലയെന്നു പറയുന്നവർക്ക് കണക്കുകൾ പരിശോധിക്കാമെന്നു ചാഴികാടൻ പറഞ്ഞു(Thomas chazhikkadan).ഇന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയത്. ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം മോന്‍സ് ജോസഫും ചാണ്ടി ഉമ്മനും അടക്കമുള്ള നേതാക്കളും പുതുപ്പള്ളിയിലെ പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കബറിടത്തില്‍ എത്തിയിരുന്നു. മെഴുകുതിരി തെളിയിക്കുകയും പുഷ്‌പങ്ങള്‍ അര്‍പ്പിക്കുകയും ചെയ്‌ത ശേഷമാണ് പ്രചാരണ പരിപാടികള്‍ക്ക് അദ്ദേഹം തുടക്കമിട്ടത്. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.