നിർത്തിയിട്ട ടൂറിസ്റ്റ് ബസിന് തീപിടിച്ചു, ആളപായമില്ല - ടൂറിസ്റ്റ് ബസിന് തീപിടിച്ചു

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 20, 2024, 5:21 PM IST

കോഴിക്കോട് : മലപ്പുറം വാഴക്കാട് എടവണ്ണപാറക്ക് സമീപം കഴുകുത്താൻ തടായിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ഇന്ന് (ജനുവരി 20 ശനി) രാവിലെ 10 മണിയോടുകൂടിയാണ് ബസിന് തീപിടിച്ചത്. (Stoped Tourist Bus Caught Fire in Calicut vayakkad jalaliya school). സമീപവാസികളാണ് ബസിന് തീപിടിച്ചത് (Fire Accident vayakkad ) ആദ്യം കണ്ടത്. തീപിടിത്തത്തെക്കുറിച്ച് മുക്കം ഫയർ സർവീസിലും വാഴക്കാട് പൊലീസിലും വിവരം അറിയിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ ആദ്യം തീയണക്കാൻ ഉള്ള ശ്രമം നടത്തിയെങ്കിലും ആളിപ്പടരുകയായിരുന്നു. മുക്കത്ത് നിന്ന് രണ്ട് ഫയർ യൂണിറ്റുകൾ  ( Fire And Rescue Mukkam ) സ്ഥലത്തെത്തി ഒരു മണിക്കൂറോളം നേരത്തെ പരിശ്രമത്തിനു ശേഷമാണ് തീ അണച്ചത്. ആറുമാസം മുമ്പാണ് ഇവിടുത്തെ ജലാലിയ സ്‌കൂളിന് സമീപം ഒഴിഞ്ഞ സ്ഥലത്ത് ബസ് നിർത്തിയിട്ടത്. ബസിന്‍റെ ഉൾവശം പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട് (Bus Fire Accident Kozhikode). പെട്ടെന്നുണ്ടായ ഈ തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.