നിയന്ത്രണം വിട്ട് കാർ കടയിലേക്ക് ഇടിച്ചു കയറി; അഞ്ച് പേർ ഗുരുതരാവസ്ഥയിൽ - speeding car rammed into shop - SPEEDING CAR RAMMED INTO SHOP
🎬 Watch Now: Feature Video
Published : Apr 2, 2024, 9:30 PM IST
ഡൽഹി: അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. അഞ്ച് പേർക്ക് ഗുരുതര പരിക്ക്. ഡൽഹിയിലെ രാജ്‌പൂർ റോഡിലാണ് ദാരുണമായ സംഭവമുണ്ടായത്. പ്രദേശത്തെ പ്രശസ്‌തമായ ഫത്തേ കച്ചോരി കടയിൽ നിന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നവരുടെ നേരെയാണ് കാർ ഇടിച്ചു കയറിയത്.
കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കടയിൽ ആളുകൾ നിൽക്കുന്നതും ചിലർ ഭക്ഷണം കഴിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. സംഭവ സമയത്ത് കടയ്ക്ക് പുറത്തും നിരവധി പേരുണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാര്‍ മറിഞ്ഞ് 10 പേര്‍ക്ക് ദാരുണാന്ത്യം: ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ നിന്ന് എസ്‌യുവി തെന്നി മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ പത്ത് പേർ മരിച്ചതായി അധികൃതർ അറിയിച്ചു. ശ്രീനഗറിൽ നിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്ന ടവേര എന്ന വാഹനമാണ് ഇന്ന് (29-03-2024) പുലർച്ചെ 1.15 ഓടെ ജില്ലയിലെ ബാറ്ററി ചെ മേഖലയിൽ നിന്നും 300 അടി താഴചയിലേക്ക് മറിഞ്ഞത്.
സംഭവം കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ റമ്പാനിലെ ലോക്കൽ പോലീസ്, സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ്, സിവിൽ ക്വിക്ക് റെസ്‌പോൺസ് ടീം എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സുരക്ഷ സൈന്യവും പൊലീസും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.
Also Read:പത്തനംതിട്ടയില്‍ കണ്ടെയ്‌നർ ലോറിയും കാറും കൂട്ടിയിടിച്ചു ; രണ്ട് മരണം