മൂന്നാറിൽ വനിതാ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത താമസത്തിന് അവസരമൊരുങ്ങുന്നു; ഷീ ലോഡ്‌ജ് ഡിസംബറോട് കൂടി ആരംഭിക്കും - SHE LODGE WILL BE OPENED IN MUNNAR - SHE LODGE WILL BE OPENED IN MUNNAR

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Mar 29, 2024, 9:35 PM IST

ഇടുക്കി: പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഷീ ലോഡ്‌ജിന്‍റെ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നു. ബഹുവര്‍ഷ പദ്ധതിയായി ഒന്നേകാല്‍ കോടിയോളം രൂപ വകയിരുത്തിയാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. ഏഴ് മുറികളും ഡോര്‍മിറ്ററിയും അടങ്ങുന്നതാണ് ഷീ ലോഡ്‌ജ്. മൂന്നാറിലേക്കെത്തുന്ന വനിതകളായ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത താമസത്തിന് അവസരമൊരുക്കാന്‍ ലക്ഷ്യമിട്ടാണ് പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് ഷീ ലോഡ്‌ജ് നിര്‍മ്മിക്കുന്നത്. രണ്ടാംമൈലിലാണ് ഷീ ലോഡ്‌ജിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. വനിതകള്‍ക്ക് സുരക്ഷിത താമസത്തിന് അവസരമൊരുക്കുകയെന്നതിനൊപ്പം തദ്ദേശിയരായ വനിതകള്‍ക്ക് തൊഴില്‍ അവസരം സൃഷ്‌ടിക്കുകയെന്ന ലക്ഷ്യവും കൂടി പദ്ധതിക്കുണ്ട്. ഏഴ് മുറികളും ഡോര്‍മിറ്ററിയും അടങ്ങുന്നതാണ് ഷീ ലോഡ്‌ജ്. നിര്‍മ്മാണ ജോലികള്‍ പുരോഗമിച്ച് വരുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി ജി പ്രതീഷ് കുമാര്‍ പറഞ്ഞു. ഷീ ലോഡ്‌ജ് പദ്ധതി മൂന്നാറിന്‍റെ വിനോദസഞ്ചാര മേഖലക്ക് കൂടുതല്‍ കരുത്ത് പകരുമെന്നാണ് പ്രതീക്ഷ. ഡിസംബറോട് കൂടി പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിട്ടിട്ടുള്ളത്. 2022- 23 വര്‍ഷത്തിലായിരുന്നു പള്ളിവാസല്‍ പഞ്ചായത്ത് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഡോര്‍മിറ്ററിയില്‍ മാത്രം മുപ്പതിലധികം ആളുകള്‍ക്ക് താമസ സൗകര്യമൊരുക്കും. 

Also Read: ഒന്നേകാല്‍ കിലോ വരെ തൂക്കമുള്ള കത്രിക്ക ; 5 സെന്‍റിലെ പച്ചക്കറി കൃഷിയില്‍ നൂറുമേനി കൊയ്‌ത് സണ്ണി - Vegetable Cultivation

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.