സിപിഐ മന്ത്രിമാരുടെ വിഹിതം വെട്ടിക്കുറച്ചു: ബജറ്റിന് എതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് ജെ ചിഞ്ചു റാണി - മുഖ്യമന്ത്രി പിറണായി വിജയൻ
🎬 Watch Now: Feature Video
Published : Feb 6, 2024, 5:45 PM IST
കണ്ണൂര്‍ : സംസ്ഥാന ബജറ്റിനെതിരെ മന്ത്രി ജെ ചിഞ്ചു റാണി (Minister J Chinchu Rani State Budget). ബജറ്റിൽ സിപിഐ മന്ത്രിമാരുടെ വിഹിതം വെട്ടിക്കുറച്ചെന്നാണ് മന്ത്രിയുടെ പരാതി. മുഖ്യമന്ത്രിയെയും ധനകാര്യ മന്ത്രിയെയും നേരിൽ കണ്ട് തന്‍റെ പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാൾ 40% വിഹിതമാണ് വകുപ്പുകളിൽ വെട്ടി കുറച്ചത്. പ്രശ്‌നം പരിഹരിക്കും എന്നാണ് പ്രതീക്ഷയെന്നും ഡൽഹി യാത്രയ്ക്ക് ശേഷമാകും മുഖ്യമന്ത്രിയെ കാണുക എന്നും മന്ത്രി പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ബജറ്റിനെ പറ്റി പരാമര്‍ശിച്ചത്. ധനമന്ത്രിക്ക് മുന്നിൽ വിഷയം അവതരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു (The Matter Has Been Presented Before the Finance Minister K N Balagopal). സിപിഐ മന്ത്രിമാരോടായി പ്രത്യേകം വിവേചനം കാണിച്ചു എന്ന് കരുതുന്നില്ല എന്നും മന്ത്രി വ്യക്തമാക്കി. അതേസമയം സംസ്ഥാന ബജറ്റിനെ വിമര്‍ശിച്ച് അടിമാലിയിലെ മറിയക്കുട്ടികുട്ടിയും രംഗത്ത് വന്നു. ബജറ്റില്‍ പെന്‍ഷന്‍കാര്‍ക്ക് പരിഗണന നല്‍കിയില്ലെന്ന് മറിയക്കുട്ടി പറഞ്ഞു. പെന്‍ഷന്‍ തുക 2000 രൂപയാക്കി ഉയര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇത്തവണത്തെ ബജറ്റിലും പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നു, ക്ഷേമ പെൻഷൻ വര്‍ധിപ്പിക്കാത്തത് ഇതിന്‍റെ ഗുണം അനുഭവിക്കുന്നവരോടുള്ള വെല്ലുവിളിയാണെന്നും മറിയക്കുട്ടി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെയും മറിയക്കുട്ടി രൂക്ഷമായി വിമര്‍ശിച്ചു. ഇനിയും പിണറായിയെ ജയിപ്പിച്ച് വിടരുതെന്നും നാട് കുട്ടിച്ചോറാക്കുമെന്നും മറിയക്കുട്ടി പറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് പണം കിട്ടാഞ്ഞിട്ടല്ല. പണം കിട്ടിയാലും അത് ആര്‍ക്കെങ്കിലും നല്‍കുമോയെന്നും മറിയക്കുട്ടി ചോദിച്ചു.