മിഠായിയോ മധുര പലഹാരമോ അല്ല ; മകളുടെ വിവാഹത്തിനെത്തിയവർക്ക് ഹെൽമറ്റ്‌ സമ്മാനിച്ച് പിതാവ്

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Feb 6, 2024, 9:32 PM IST

കോർബ (ഛത്തീസ്‌ഗഡ്‌) : റോഡ് സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്‌ടിക്കാനുളള ബോധവത്‌കരണ പരിപാടികൾ സർക്കാരുകളടക്കം ചെയ്യുന്നത് പതിവാണല്ലോ. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമായി അതൊരു സാധാരണക്കാരൻ ചെയ്‌താലോ?. ഛത്തീസ്‌ഗഡിൽ തന്‍റെ മകളുടെ കല്യാണത്തിനെത്തിയ അതിഥികൾക്ക് ഹെൽമറ്റ്‌ സമ്മാനമായി നൽകി മാതൃകയായിരിക്കുകയാണ് സെദ്‌ യാദവ് (Man gifts helmets to guests at daughter's wedding). കോർബ ജില്ലയിലെ മുദാപ്പർ പ്രദേശത്തെ താമസക്കാരനായ സെദ് യാദവാണ് വിവാഹ സത്‌കാരത്തിനെത്തിയവർക്ക് 60ഓളം ഹെൽമറ്റുകൾ സമ്മാനിച്ചത്. കായികാധ്യാപകനായ സെദ് യാദവിൻ്റെ മകൾ നിലിമയും സാരൻഗഡ്-ബിലൈഗഡ് ജില്ലയിലെ ലങ്കാഹുദ ഗ്രാമത്തിലെ ഖംഹാൻ യാദവും തിങ്കളാഴ്‌ചയായിരുന്നു വിവാഹിതരായത്. വിവാഹത്തിൽ കുടുംബക്കാർ ഹെൽമറ്റ് ധരിച്ച് നൃത്തം ചെയ്യുകയും ഇരുചക്രവാഹനത്തിലെത്തിയവർക്കെല്ലാം അത് സമ്മാനിക്കുകയുമായിരുന്നു. സെദ് യാദവിന്‍റെ ഇത്തരമൊരു തീരുമാനത്തിനുപിന്നിൽ ഒരു കാരണവുമുണ്ട്. റോഡ് സുരക്ഷയെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള ഏറ്റവും നല്ല അവസരമാണ്  മകളുടെ വിവാഹമെന്ന് തോന്നി. ജീവൻ വിലപ്പെട്ടതാണെന്ന് ഞാൻ അതിഥികളോട് പറഞ്ഞു. മിക്ക റോഡപകടങ്ങളും സംഭവിക്കുന്നത് മദ്യപിച്ച് വാഹനമോടിക്കുമ്പോഴാണെന്നും അതിനാൽ അങ്ങനെ പാടില്ലെന്നും അവരോട് താൻ അഭ്യർത്ഥിച്ചിട്ടുണ്ട്. പിന്തുണ നൽകുന്നതിനായി തന്‍റെ കുടുംബത്തിലെ പന്ത്രണ്ട് അംഗങ്ങളും ഹെൽമറ്റ് ധരിച്ച് നൃത്തം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. തന്‍റെ തീരുമാനം പലരെയും അമ്പരപ്പിച്ചെന്നും സെദ് യാദവ് പറഞ്ഞു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.