റോഡില്ലാതെ ദുരിതം; വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങി കട്ടപ്പനയിലെ നാട്ടുകാർ, പ്രതിഷേധം ശക്തം - Road Issue people boycott the vote

🎬 Watch Now: Feature Video

thumbnail

ഇടുക്കി : കട്ടപ്പന നഗരസഭയുടെ ഭാഗമെങ്കിലും കാൽനടയാത്ര പോലും ദുഷ്‌കരമായ സഞ്ചാരപാതയാണ് വെള്ളയാംകുടി - പാലത്തിനാൽപടി - മടുക്കക്കുഴി പടി റോഡ്. പൂർണമായും തകർന്ന അവസ്ഥയിലാണ് ഇവിടത്തെ റോഡ്. രണ്ടുവർഷത്തോളം ആയി യാത്ര ദുർഘടമായിരിക്കുന്ന റോഡിൽ അപകടങ്ങളും തുടർക്കഥയാണ്. 500 മീറ്റർ ദൂരത്തോളം ഏറെ റോഡ് തകർന്നിരിക്കുകയാണ്. കയറ്റിറക്കം വരുന്ന ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ തകർന്ന് അപകടം പതിയിരിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ ഓട്ടം വിളിച്ചാൽ ഓട്ടോറിക്ഷ പോലും എത്താൻ സാധിക്കാത്ത അവസ്ഥ ആയതോടെയാണ് പ്രദേശവാസികൾ പ്രതിഷേധ സ്വരം കടുപ്പിക്കുന്നത്. ഏറെ ശോചനീയസ്ഥയിലായ റോഡ് നന്നാക്കാതെ വോട്ടു നല്‍കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കിൽ ഈ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി വോട്ടു ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികൾ. കഴിഞ്ഞ ദിവസവും ഈ ഭാഗത്ത് ഒരു ബൈക്ക് അപകടത്തിൽപ്പെട്ടിരുന്നു. ഇറക്കപ്പുറമായ ഭാഗത്ത് കല്ലുകൾ റോഡിൽ നിരന്നു കിടക്കുന്നതും, റോഡിലെ വലിയ കുഴികളുമാണ് അപകടം ഉണ്ടാകാൻ കാരണം. സ്‌കൂൾ ബസിലും, കാൽനടയായും നിരവധി വിദ്യാർഥികളും കടന്നു പോകുന്ന പാതയാണിത്. കഴിഞ്ഞ ദിവസം കയറ്റത്തിൽ വച്ച് സ്‌കൂൾ ബസ് ഗട്ടറിലകപ്പെട്ട് നിന്നു പോയിരുന്നു. നാട്ടുകാർ തള്ളിയാണ് യാത്ര തുടരുവാൻ സാധിച്ചത്. കൂടാതെ വാഹനങ്ങൾ കടന്നു പോകുമ്പോൾ റോഡിൽ ഇളകി കിടക്കുന്ന കല്ലുകൾ വഴിയാത്രികരുടെ മേൽ പതിക്കുന്നതും പതിവാണ്. 150 ഓളം കുടുംബാംഗങ്ങൾ ആശ്രയിക്കുന്ന ഈ റോഡ് ജനപ്രതിനിധികൾ ഉൾപ്പെടെ ഇടപെട്ട് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്ത പക്ഷം വോട്ടു ബഹിഷ്‌കരിക്കുന്നതടക്കമുള്ള പ്രത്യക്ഷ പ്രതിഷേധ സമര പരിപാടികളുമായി മുന്നോട്ടു പോകുവാനാണ് പ്രദേശവാസികളുടെ തീരുമാനം.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.