സ്വകാര്യ വ്യക്തി കൈയ്യേറിയ റവന്യു ഭൂമി ഒഴിപ്പിക്കാന്‍ കോടതി വിധി - സ്വകാര്യ വ്യക്തി കൈയ്യേറിയ ഭൂമി
🎬 Watch Now: Feature Video


Published : Feb 4, 2024, 5:37 PM IST
ഇടുക്കി: സ്വകാര്യ വ്യക്തി കൈയ്യേറിയ കല്യാണതണ്ട് മലനിരകളിലെ റവന്യു ഭൂമി കോടതി ഉത്തരവിനെ തുടർന്ന് ഒഴിപ്പിച്ചു. വെള്ളയാംകുടി സ്വദേശി ജോബി കൈവശം വെച്ചിരുന്ന 35 സെന്‍റ് ഭൂമി ആണ് കട്ടപ്പന മുൻസിഫ് കോടതി വിധിയെ തുടർന്ന് ഒഴിപ്പിച്ചത്. 2018 ൽ ബേസിക് ടാക്‌സ് രജിസ്റ്ററിലും, ലാൻഡ് രജിസ്റ്ററിലും സർക്കാർ വകയെന്ന് രേഖപ്പെടുത്തിയ വസ്‌തു ഒഴിപ്പിക്കാൻ റവന്യു വകുപ്പ് ചെന്നപ്പോൾ ഒഴിപ്പിക്കലിനെ തടഞ്ഞ ജോബി ജോർജ്ജ് റവന്യു വകുപ്പിനെതിരേ കേസ് ഫയൽ ചെയ്‌തിരുന്നു. താൻ വർഷങ്ങളായി ഉപയോഗിച്ച് വരുന്ന ഭൂമിയാണെന്നും തന്‍റെ മുൻഗാമികൾ 1974 മുതൽ ഭൂമി കൈവശം വെച്ചിരുന്നു എന്നും കോടതിയിൽ സ്വകാര്യ വ്യക്തി വാദിച്ചെങ്കിലും തെളിവുകളുടെ അഭാവത്തിൽ കേസ് കോടതി തള്ളുകയായിരുന്നു. തുടർന്ന് ഭൂരേഖ തഹസിൽദാറുടെയും വില്ലേജ് ഓഫീസറുടെയും നേതൃത്വത്തിൽ ലാൻഡ് കൺസർവൻസി ആക്‌ട് പ്രകാരം വസ്‌തു ഒഴിപ്പിച്ച് കെട്ടിടം പൊളിച്ചുനീക്കി സർക്കാർ ബോർഡ് സ്ഥാപിച്ചു. കേസിൽ സർക്കാരിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ ആർ പ്രതാപൻ ഹാജരായി.