ETV Bharat / state

കെഎസ്ആർടിസിയിലെ പരസ്യം വീണ്ടും സ്വകാര്യ ഏജൻസികളിലേക്ക് - ADVERTISEMENTS ON KSRTC BUSES

2022 മുതലാണ് കെഎസ്ആർടിസി നേരിട്ട് പരസ്യം സ്വീകരിച്ച് ബസുകളിൽ പതിച്ച് തുടങ്ങിയത്.

KSRTC BUS ADVERTISEMENT  ബസ് പരസ്യം സ്വകാര്യ ഏജൻസികളിലേക്ക്  കെഎസ്ആർടിസി പരസ്യം  LATEST NEWS IN MALAYALAM
Advertisement On KSTC Bus (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 20, 2025, 5:09 PM IST

കോഴിക്കോട്: കെഎസ്ആർടിസി ബസുകളിലെ പരസ്യം വീണ്ടും സ്വകാര്യ ഏജൻസികളിലേക്ക്. റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ പ്രധാനപ്പെട്ട ടിക്കറ്റിതര വരുമാന മാർഗമായ ബസുകളിലെ പരസ്യമാണ് വീണ്ടും സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുന്നത്. കെഎസ്ആർടിസിയുടെ തന്നെ കൊമേഴ്‌ഷ്യൽ വിഭാഗം നേരിട്ട് നടത്തുകയും വൻ ലാഭത്തിലാക്കുകയും ചെയ്‌ത പരസ്യ വിഭാഗമാണ് സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുന്നത്.

2022 മുതലാണ് കെഎസ്ആർടിസി നേരിട്ട് പരസ്യം സ്വീകരിച്ച് ബസുകളിൽ പതിച്ച് തുടങ്ങിയിരുന്നത്. ഇത് ഏറെ സ്വീകാര്യത നേടുകയും ചെയ്‌തിരുന്നു. അതിന് മുമ്പ് സ്വകാര്യ ഏജൻസികൾ അഞ്ച് വർഷത്തേക്ക് 12 കോടി രൂപയ്ക്കായിരുന്നു ബസുകളിലെ പരസ്യം ടെൻഡർ എടുത്തിരുന്നത്. ഇതിനിടെ കൊവിഡ് ലോക്ക്ഡൗണിൽ ബസ് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാൽ പരസ്യം പതിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി ആറ് കോടി രൂപ മാത്രമാണ് ഏജൻസികൾ കെഎസ്ആർടിസിക്ക് കൈമാറിയത്.

KSRTC BUS ADVERTISEMENT  ബസ് പരസ്യം സ്വകാര്യ ഏജൻസികളിലേക്ക്  കെഎസ്ആർടിസി പരസ്യം  LATEST NEWS IN MALAYALAM
Advertisement On KSTC Bus (ETV Bharat)

മാത്രമല്ല വകുപ്പുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ 2023ൽ 1500 കെഎസ്ആർടിസി ബസുകളിൽ സൗജന്യമായി ഏജൻസികൾ പരസ്യം ചെയ്യുകയും ചെയ്‌തു. എന്നാൽ കെഎസ്ആർടിസി നേരിട്ട് പരസ്യം പതിക്കാൻ തുടങ്ങിയതോടെ വരുമാനം വർധിച്ചു.

2022ൽ 10.07 കോടി രൂപയാണ് ബസ് പരസ്യങ്ങളിലൂടെ കെഎസ്ആർടിസിക്ക് ലഭിച്ചിരുന്നത്. ഇതിൽ എല്ലാ ചെലവും കഴിച്ച് 7.03 കോടി ലാഭവും ലഭിച്ചു. 2023ൽ 7.35 കോടിയിയായിരുന്നു വരുമാനം, ലാഭം 5.11 കോടി. 1500 ബസുകളിലെ പരസ്യം സ്വകാര്യ ഏജൻസികൾക്ക് കൈമാറിയിരുന്നതിനാലാണ് ആ വർഷം വരുമാനം കുറയാൻ ഇടയാക്കിയതെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.

2024ൽ 10.43 കോടി രൂപയായിരുന്നു വരുമാനം. ഇതിൽ 6.9 കോടിയായിരുന്നു മിച്ചം. ഒരു മാസത്തേക്ക് 10,500 രൂപയാണ് പരസ്യത്തിന് തുടക്കത്തില്‍ ഈടാക്കിയിരുന്നത്. കൂടുതല്‍ ബസുകളിലും കൂടുതല്‍ കാലയളവിലേക്കും പരസ്യം ചെയ്യുന്നവര്‍ക്ക് നിരക്കില്‍ ഇളവും നൽകിയിരുന്നു. പരസ്യം ചെയ്യുന്ന ബസുകളുടെ എണ്ണം കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ഏജൻസികളെ പരസ്യ പരിപാടി ഏൽപ്പിക്കാൻ വീണ്ടും ശ്രമം നടക്കുന്നത്. ഇതിന് വേണ്ടി ഏജൻസികളിൽ നിന്ന് ഇ - ടെൻഡർ ക്ഷണിച്ചു കഴിഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുന്നത് നഷ്‌ടത്തിന് ഇടയാക്കുമെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. കെഎസ്ആർടിസിക്കുള്ളിലെ കമ്മിഷൻ താത്‌പര്യക്കാരാണ് ഈ നീക്കത്തിന് പിന്നിലെന്നും ജീവനക്കാർ ആരോപിക്കുന്നു. സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന കൊമേഷ്യല്‍ ഡിപ്പാര്‍ട്‌മെന്‍റിനെ എസ്‌റ്റേറ്റ് വിഭാഗത്തിൽ ലയിപ്പിച്ചു കഴിഞ്ഞു. ബിജു പ്രഭാകാർ എംഡിയായിരിക്കെയായിരുന്നു പരസ്യം കെഎസ്ആർടിസി കൊമേഴ്‌ഷ്യൽ വിഭാഗം ഏറ്റെടുത്തത്. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ജീവനക്കാരുടെ ശമ്പളം വരെ പിടിച്ച് വയ്ക്കുന്ന കാലത്താണ് സ്വന്തം പണി സ്വകാര്യക്കാർക്ക് മറിക്കുന്നത്.

ബസ് പരസ്യ വരുമാനം, ലാഭം എന്നീ ക്രമത്തിൽ:

വർഷംപരസ്യ വരുമാനംലാഭം
202210.07 കോടി7.03കോടി
20237.35 കോടി5.11 കോടി
202410.43 കോടി6.9 കോടി

കെഎസ്ആർടിസി ബസുകളിൽ പരസ്യം പതിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. കെഎസ്ആർടിസി ഉൾപ്പെടെ ഏകീകൃത കളർ കോഡ് പാലിക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ടൂറിസ്‌റ്റ് ബസുകൾക്ക് ഏകീകൃത കളർ കോഡ് കൊണ്ടുവരുന്ന സാഹചര്യത്തിൽ ഇതിൽ നിന്ന് വിഭിന്നമായി കെഎസ്ആർടിസി ബസുകളിൽ ഉൾപ്പെടെ പരസ്യം പതിച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

പൊതുമേഖലയിലായാലും സ്വകാര്യമേഖലയിലായാലും വാഹനങ്ങൾക്ക് നിലവിലുള്ള കളർ കോഡ് മാറ്റാനാകില്ല. ഇത് പരിഗണിക്കുമ്പോൾ കെഎസ്ആർടിസി ബസിൽ ഉൾപ്പെടെ പരസ്യം പതിച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി 2022ൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ ബസുകളിലെ പരസ്യം മറ്റ് വാഹനങ്ങളുടെ ശ്രദ്ധതിരിക്കാതെയും ചട്ടം ലംഘിക്കാതെയും കൊടുക്കുന്നതിനെപ്പറ്റി ആലോചിക്കാനുള്ള സുപ്രീംകോടതിയുടെ നിർദേശം വന്നത് കടത്തിൽ നട്ടം തിരിയുന്ന കെഎസ്ആർടിസിക്ക് വലിയ ആശ്വാസമായിരുന്നു.

Also Read: ഉയരം കൂടുന്തോറും കാഴ്‌ചയുടെ സൗന്ദര്യവും കൂടും; മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി കെഎസ്‌ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസ് റെഡി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.