'തരളിത രാവിൽ മയങ്ങിയോ'.... ശ്യാം മോഹന്‍റെ പാട്ടിന് കീരവാണിയുടെ കൈയ്യടി - Premalu actor Shyam Mohan song
🎬 Watch Now: Feature Video
Published : Mar 13, 2024, 10:12 PM IST
ഹൈദരാബാദ്: പ്രേമലു തെലുഗു ഇവന്‍റിൽ കീരവാണിക്കു മുന്നിൽ മലയാളം ഗാനം ആലപിച്ച് നടൻ ശ്യാം മോഹൻ. താരത്തിന്‍റെ പാട്ടിന് കൈയ്യടിച്ച് കീരവാണി. മമ്മൂട്ടി ചിത്രം സൂര്യമാനസത്തിലെ 'തരളിത രാവിൽ' എന്ന് തുടങ്ങുന്ന ഗാനമായിരുന്നു ശ്യാം ആലപിച്ചത് (Premalu Telugu Event Shyam Mohan Sang Song). കീരവാണി സാർ താങ്കൾക്ക് ഈ ഗാനം ഓർമ്മയുണ്ടാകും എന്ന് പറഞ്ഞായിരുന്നു ശ്യാം ഗാനം ആലപിച്ചത്. അതേസമയം പ്രേമലുവിന് അഭിനന്ദനങ്ങൾ അറിയിച്ച് പ്രമുഖ സംവിധായകന്‍ എസ്എസ് രാജമൗലിയും രംഗത്തെത്തിയിരുന്നു. താന്‍ റൊമാന്‍റിക് കോമഡികളുടെ ആരാധകനല്ലെന്ന് അടുത്തിടെയാണ് എസ്എസ് രാജമൗലി വെളിപ്പെടുത്തിയത്. എന്നാല്‍ ഹൈദരാബാദില്‍ പ്രേമലുവിന്‍റെ വിജയാഘോഷ വേളയിൽ മലയാള ചലച്ചിത്രമേഖലകളിലെ പ്രതിഭകളെ അഭിനന്ദിച്ച അദ്ദേഹം ഗിരീഷ് എഡി ഒരുക്കിയ ഈ റൊമാന്‍റിക് കോമഡി ചിത്രം താന്‍ ഏറെ ആസ്വദിച്ചെന്നും വ്യക്തമാക്കിയിരുന്നു. പ്രേമലുവിന്‍റെ തെലുങ്ക് മാര്‍ച്ച് എട്ടിന് റിലീസ് ചെയ്‌തിരുന്നു. രാജമൗലിയുടെ മകന്‍ എസ് എസ് കാര്‍ത്തികേയക്കാണ് ഇതിന്‍റെ മൊഴിമാറ്റ പകര്‍പ്പവകാശം. എഴുത്തുകാരന്‍ ആദിത്യയാണ് തെലുങ്ക് സംഭാഷണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിന്‍റെ ഹാസ്യ സ്വഭാവം പൂര്‍ണമായി ആസ്വദിക്കണമെങ്കില്‍ തിയേറ്ററില്‍ തന്നെ ചിത്രം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു(Malayalam Film Industry).