അയോധ്യ പ്രാണ പ്രതിഷ്‌ഠ; എന്‍എസ്എസ്‌ ആസ്ഥാനത്ത് വിളക്ക് തെളിയിച്ച് ആഘോഷം

By ETV Bharat Kerala Team

Published : Jan 22, 2024, 9:51 PM IST

thumbnail

കോട്ടയം: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠ ചടങ്ങിനോട് അനുബന്ധിച്ച് ചടങ്ങനാശ്ശേരിയിലെ എന്‍എസ്‌എസ്‌ ആസ്ഥാനത്തും ശ്രീരാമന്‍റെ ചിത്രത്തിന് മുന്നില്‍ വിളക്ക് തെളിയിച്ചു.  എന്‍എസ്‌എസ്‌ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരാണ് വിളക്ക് കൊളുത്തിയത് (Ayodhya Ram Temple Inauguration). രാവിലെ 11.55 നും 12.20നും ഇടയിലാണ് വിളക്ക് തെളിയിച്ചത്. വിളക്ക് തെളിയിച്ചതിന് പിന്നാലെ ചിത്രത്തിന് മുന്നില്‍ പുഷ്‌പാര്‍ച്ചന നടത്തുകയും രാമനാമം ജപിക്കുകയും ചെയ്‌തു. നായർ സമുദായമെന്നല്ല ഏതൊരു വിശ്വാസിക്കും ഈ ചടങ്ങിൽ പങ്കെടുക്കാൻ അവകാശമുണ്ടെന്ന നിലപാടാണ് നായർ സർവീസ് സൊസൈറ്റിക്കുള്ളതെന്ന് ജി സുകുമാരന്‍ പറഞ്ഞു (Pran Pratistha In Ayodhya).  എൻഎസ്എസ് എക്‌സിക്യൂട്ടീവ് അംഗം ഹരികുമാർ കോയിക്കൽ അടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു (Nair Service Society (NSS). ഇന്ന്  (ജനുവരി 22) ഉച്ചയോടെയാണ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്‌ഠ ചടങ്ങ് നടത്തിയത്. രാവിലെ 11.30 ന് ആരംഭിച്ച ചടങ്ങ് 12.30 ഓടെയാണ് സമാപിച്ചത് (Pran Pratistha Ceremony In Ayodhya). ചടങ്ങിനോട് അനുബന്ധിച്ച് അയോധ്യയില്‍ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.