മൂക്ക് പൊത്തി പോതമേട് ടൂറിസം മേഖല; മാലിന്യം നീക്കം ചെയ്യാന്‍ ആളുവേണമെന്ന് നാട്ടുകാര്‍
🎬 Watch Now: Feature Video
ഇടുക്കി: മൂന്നാറിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രങ്ങളിൽ ഒന്നാണ് പോതമേട്. പള്ളിവാസല്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന പോതമേട് മാലിന്യത്താല്‍ നിറഞ്ഞിരിക്കുകയാണ്. റോഡിനിരുവശവും മാലിന്യം ചിതറിക്കിടക്കുന്ന സ്ഥിതിയുണ്ട്. കൃത്യമായി ഇവിടെ മാലിന്യം ശേഖരിക്കാനും നീക്കം ചെയ്യാനും നടപടി ഉണ്ടാകണമെന്നാണ് ആവശ്യം. പള്ളിവാസല്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന പ്രദേശമാണ് പോതമേട്. ഇവിടെയാണ് റോഡിന് ഇരുവശവും മാലിന്യം ചിതറിക്കിടക്കുന്നത്. മഴ പെയ്‌താല്‍ ഈ മാലിന്യം ചീഞ്ഞ് നാറുന്ന സ്ഥിതിയുണ്ട്. മാലിന്യം നിക്ഷേപിക്കാന്‍ കൃത്യമായി സൗകര്യമൊരുക്കാത്തതും മാലിന്യം വേണ്ടവിധം നീക്കം ചെയ്യാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. റോഡിനിരുവശവും തോന്നും വിധം മാലിന്യം വലിച്ചെറിയുന്ന സ്ഥിതി മാലിന്യം പരക്കാന്‍ കാരണമായി. മാലിന്യം നിരന്ന് കിടക്കുന്നതിന് ഇടയിലൂടെയാണ് വിനോദ സഞ്ചാരികള്‍ യാത്ര ചെയ്യുന്നത്. വളര്‍ത്ത് മൃഗങ്ങളടക്കം മാലിന്യം ഭക്ഷിക്കുന്നു. ഇതിന് സമീപത്തായി ഒരു അംഗന്‍വാടിയും പ്രവര്‍ത്തിക്കുന്നുണ്ട്. മാലിന്യം വലിച്ചെറിയുന്ന സ്ഥിതി തുടര്‍ന്നാല്‍ കൂടുതല്‍ പാരിസ്ഥിതിക പ്രശ്‌നത്തിന് അത് വഴിയൊരുക്കും. കൃത്യമായി ഇവിടെ മാലിന്യം ശേഖരിക്കാനും നീക്കം ചെയ്യാനും നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.