പൂപ്പാറയിൽ പതിനാലുകാരിയെ ബലാത്സംഗം ചെയ്‌ത കേസ്: 3 പേർ കുറ്റക്കാർ, ഒരാളെ വെറുതെ വിട്ടു - പൂപ്പാറ ബലാത്സംഗക്കേസ്
🎬 Watch Now: Feature Video
Published : Jan 29, 2024, 9:26 PM IST
ഇടുക്കി: പൂപ്പാറയിൽ പ്രായപൂർത്തിയാവാത്ത ബംഗാൾ സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ 3 പേർ കുറ്റക്കാരെന്ന് കോടതി. ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്‌സോ കോടതിയാണ് 3 പേർ കുറ്റക്കാരെന്ന് വിധി പറഞ്ഞത്. കേസിൽ ഒരാളെ വെറുതെ വിട്ടു. 2022 മെയ് മാസമാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. സുഹൃത്തുമൊത്ത് പുപ്പാറയിലെ തേയിലക്കാട്ടിലേക്ക് പോവുകയായിരുന്ന 14 വയസുകാരിയെ പൂപ്പാറ സ്വദേശികളായ പ്രതികൾ ചേർന്ന് ബലാത്സംഗം ചെയ്‌തതായാണ് കേസ്. സുഹൃത്തിനെ അക്രമിച്ച ശേഷമാണ് പ്രതികൾ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ആറു പ്രതികളിൽ പ്രായപൂർത്തിയാകാത്ത രണ്ട് ഇതര സംസ്ഥാന സ്വദേശികളുമുണ്ട്. ഇവരുടെ കേസ് തൊടുപുഴ കോടതിയാണ് പരിഗണിക്കുന്നത്. കേസിൽ ഒത്താശ ചെയ്‌ത നാലാം പ്രതിയെയാണ് ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്‌സോ കോടതി ഇന്ന് വെറുതെ വിട്ടത്. കുറ്റക്കാരായ മറ്റ് പ്രതികളുടെ വിധി നാളെ പ്രഖ്യാപിക്കുമെന്ന് സർക്കാർ അഭിഭാഷകൻ സ്‌മിജു കെ ദാസ് പറഞ്ഞു. പ്രതികളെ അന്നത്തെ മുന്നാർ ഡി വൈ എസ് പി കെ ആർ മനോജിന്‍റെ നേതൃത്വത്തിൽ ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു.