നെല്‍കൃഷി ജോലികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം ; ആവശ്യം ഉന്നയിച്ച് കർഷകർ - നെല്‍ കർഷകർ

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 26, 2024, 12:17 PM IST

ഇടുക്കി : നെല്‍കൃഷിയുമായി ബന്ധപ്പെട്ട ജോലികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് കർഷകർ .പരാധീനതകള്‍ക്കിടയിലൂടെയാണ് നെല്‍കൃഷിയുമായി കര്‍ഷകര്‍ മുന്നോട്ട് പോകുന്നത്. കൃഷി പരിപാലനത്തിന് വലിയ ചെലവാണ് ഉണ്ടാകുന്നത്. നെല്‍കൃഷിയുമായി ബന്ധപ്പെട്ട ജോലികള്‍ കൂടി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ കര്‍ഷകര്‍ക്കാശ്വാസമാകുമെന്നും വാദമുയരുന്നു. വിവിധ കാരണങ്ങളാല്‍ ഹൈറേഞ്ചില്‍ നെല്‍കൃഷി ചുരുങ്ങുകയാണ്. പാടമുണ്ടെങ്കിലും കര്‍ഷകരില്‍ പലരും നെല്‍കൃഷി ഉപേക്ഷിച്ച് കഴിഞ്ഞു. മുമ്പ് രണ്ട് കൃഷി ഇറക്കിയിരുന്നവര്‍ ഒന്നാക്കി ചുരുക്കി. ഇത്തരം സാഹചര്യത്തിലാണ് നെല്‍കൃഷിയുമായി ബന്ധപ്പെട്ട ജോലികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നിട്ടുള്ളത് (Paddy Cultivation idukki). വിവിധങ്ങളായ പരാധീനതകള്‍ക്കിടയിലൂടെയാണ് നെല്‍ കര്‍ഷകര്‍ മുന്നോട്ടുപോകുന്നത്. നെല്‍കൃഷിയുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് ആളെ കിട്ടാനില്ലാത്തതും പ്രതിസന്ധിയാണ്. പരിപാലനത്തിന് വലിയ തുക ചെലവാക്കിയാല്‍ തന്നെ അതിനനുസരിച്ച വിളവ് പലപ്പോഴും ലഭിക്കാറില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം നെല്‍ കര്‍ഷകര്‍ക്കും വെല്ലുവിളിയാണ്. വിത്തിറക്കി വിളവെടുത്ത് കഴിയുമ്പോള്‍ പലപ്പോഴും നഷ്‌ടക്കണക്കാണ് കര്‍ഷകര്‍ക്ക് ബാക്കിയാകുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് നെല്‍കൃഷിയുമായി ബന്ധപ്പെട്ട ജോലികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നിട്ടുള്ളത്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.