ഗൃഹപ്രവേശം നടക്കാനിരിക്കെ മൂന്നുനില വീട് ഇടിഞ്ഞുവീണു - Puducherry House Fell Down
🎬 Watch Now: Feature Video
Published : Jan 23, 2024, 10:17 AM IST
|Updated : Jan 23, 2024, 6:53 PM IST
പുതുച്ചേരി: ഗൃഹപ്രവേശം നടക്കാനിരിക്കെ മൂന്ന് നില വീട് ഇടിഞ്ഞുവീണു. മാട്ടുപ്പെട്ടി ഉപ്പനാർ കനാലിന് സമീപമാണ് സംഭവം. കനാലിനോട് ചേർന്ന് നിർമ്മിച്ച വീടാണ് ഇടിഞ്ഞുതകര്‍ന്നത് (Newly Constructed House Collapsed). രംഗനാഥൻ- സാവിത്രി ദമ്പതികൾക്ക് സര്‍ക്കാര്‍ സൗജന്യമായി പട്ടയം നല്‍കിയ ഭൂമിയിലാണ് വീട് നിന്നത്. അടുത്തമാസം ഒന്നിന് ഗൃഹപ്രവേശം നിശ്ചയിച്ചിരിക്കെയാണ് വീടിന്‍റെ തകർച്ച. കനാലിന്‍റെ വശങ്ങൾ കെട്ടുന്ന പ്രവർത്തി നടന്നുവരികയാണ്. ഇതിനായി വലിയ യന്ത്ര സാമഗ്രികളടക്കം സ്ഥലത്തെത്തിച്ച് പണി തുടങ്ങിയിരുന്നു. ഉപകരണങ്ങൾ ഉപയോഗിച്ച് വലിയ കുഴിയെടുക്കുന്നതടക്കമുള്ള പ്രവർത്തികൾ നടക്കുന്നതിനിടെ വീട് പ്രകമ്പനം കൊണ്ടിരുന്നു. അതിനിടെയാണ് വീട് പിറകിലുള്ള കനാലിലേക്ക് മറിഞ്ഞുവീണത്. പ്രദേശത്ത് നടത്തുന്ന നിർമാണ പ്രവർത്തനങ്ങളാണ് കെട്ടിടം തകരാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. വീട് തകര്‍ന്നതിന് പിന്നില്‍ അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മുൻ എംഎൽഎയും അണ്ണാ ഡിഎംകെ സംസ്ഥാന സെക്രട്ടറിയുമായ അൻപഴകന്‍റെ നേതൃത്വത്തിലാണ് നാട്ടുകാർ പ്രതിഷേധിച്ചത്. പ്രതിഷേധം കനത്തതോടെ പൊതുമരാമത്ത് മന്ത്രി ലക്ഷ്‌മി നാരായൺ ഉള്‍പ്പടെ സ്ഥലത്തെത്തി സാധ്യമായ സഹായം വാഗ്‌ദാനം ചെയ്‌തു.