തീരുമാനം അങ്ങേയറ്റം നീതിപൂർവ്വം, സ്ഥാനാർഥിത്വം കിട്ടാത്തതിൽ പരാതിയില്ല; എം പി ജോസഫ് - കേരള കോൺഗ്രസ് എം പി ജോസഫ്
🎬 Watch Now: Feature Video
Published : Feb 19, 2024, 10:45 PM IST
കോട്ടയം: സ്ഥാനാർഥിത്വം കിട്ടാത്തതിൽ പരാതിയില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാര സമിതിയംഗം എം പി ജോസഫ്. പാർട്ടി ചെയർമാൻ പി ജെ ജോസഫിന്‍റെ തീരുമാനം അങ്ങേയറ്റം നീതിപൂർവ്വമാണ് നീതിമാനായ ഔസേപ്പ് ആണ് അദ്ദേഹം. യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്‍റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കും. കേരള കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപന ദിവസം താൻ ബാംഗ്ലൂർ ആയതുകൊണ്ടാണ് പങ്കെടുക്കാതിരുന്നത് മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റിദ്ധാരണ ജനകമാണ് അതിനാലാണ് മാധ്യമങ്ങളെ കാണാൻ തയാറായതെന്നും ജോസഫ് പറഞ്ഞു. കഴിഞ്ഞ ദിവസം കോൺഗ്രസ് എം എല്‍ഡിഎഫില്‍ സ്ഥാനാർഥി നിർണയ ചർച്ചകൾ തുടരുന്നതിനിടെ സിറ്റിങ് സീറ്റായ കോട്ടയത്ത് കേരള കോൺഗ്രസ് എം സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നു. കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായി തോമസ് ചാഴികാടനായിരിക്കും മത്സരിക്കുക. പാർട്ടി ചെയർമാൻ ജോസ് കെ മാണിയാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കോട്ടയത്ത് ചേർന്ന സ്‌റ്റീയറിങ് കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. സ്ഥാനാർഥി പട്ടികയിൽ വേറൊരു പേരും പാർട്ടിയിൽ ഉയർന്നു വന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു.