മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയനം; ഹൈക്കോടതി വിധി സുപ്രധാനമെന്ന് മന്ത്രി വി എൻ വാസവൻ - Minister VN Vasavan
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/29-02-2024/640-480-20871833-thumbnail-16x9-v-n-vasavan.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Feb 29, 2024, 7:04 PM IST
കോട്ടയം: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചത് സംബന്ധിച്ച ഹൈക്കോടതി വിധി സുപ്രധാനമെന്ന് മന്ത്രി വി എൻ വാസവൻ. കേരള ബാങ്കിനെതിരെ യുഡിഎഫ് കൊടുത്ത ഹർജി ഹൈക്കോടതി തള്ളി. ഇക്കാര്യത്തിൽ സർക്കാർ എടുത്ത നിലപാട് ശരിയെന്ന് സാധൂകരിക്കുന്നതാണ് വിധിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത് സംബന്ധിച്ച് യുഡിഎഫിൻ്റെ വാദം കോടതി പൂർണമായി തള്ളിക്കളഞ്ഞു. ബാങ്ക് ലയനത്തിനെതിരെ റിസർവ്ബാങ്ക് എതിർ സത്യവാങ്മൂലം നൽകിയിട്ടും കോടതിവിധി അനുകൂലമായി വന്നു. ഇന്നുണ്ടായ വിധി യുഡിഎഫിന് തിരിച്ചടിയാണെന്നും സർക്കാർ നിലപാടിന് കിട്ടിയ അംഗീകാരമാണെന്നും മന്ത്രി പറഞ്ഞു. റിസർവ് ബാങ്ക് നിലപാടിനും വിധി തിരച്ചടിയായി മാറി. മലപ്പുറം ജില്ലാ ബാങ്ക് ക്രമവിരുദ്ധമായി ഇടപെട്ടതിന് തെളിവ് ലഭിച്ചു കഴിഞ്ഞു. ഇത് സംബന്ധിച്ച് വിവരങ്ങൾ പിന്നീട് വിശദമാക്കുമെന്നും മന്ത്രി അറിയിച്ചു. കേരള ബാങ്ക് ലയനം സംബന്ധിച്ച സർക്കാർ നടപടി ചോദ്യം ചെയ്‌ത് ലീഗ് നേതാവ് യുഎ ലത്തീഫ് എംഎല്‍എ നല്‍കിയ ഹര്‍ജി നേരത്തെ സിംഗിൾ ബഞ്ച് തള്ളിയിരുന്നു. തുടർന്ന് സിംഗിൾ ബഞ്ച് നടപടിക്കെതിരെ ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയായിരുന്നു യു ഡി എഫ് നേതാക്കൾ. കേസ് സമഗ്രമായി പരിശോധിച്ച ഡിവിഷൻ ബഞ്ചും സർക്കാർ നടപടി ശരിവയ്ക്കുകയായിരുന്നു.