ഇടുക്കി പൂപ്പാറയിൽ കുടിയൊഴിപ്പിയ്ക്കപെട്ട വ്യാപാരികൾ സമരത്തില്‍ - ഇടുക്കി പൂപ്പാറ
🎬 Watch Now: Feature Video
Published : Feb 21, 2024, 9:30 PM IST
ഇടുക്കി: പൂപ്പാറയിൽ കുടിയൊഴിപ്പിയ്ക്കപെട്ട വ്യാപാരികൾ സമരം ആരംഭിച്ചു(Merchants evacuated). കോടതി വിധിയെ തുടർന്ന് പൂപ്പാറ പന്നിയാർ പുഴയോരത്തെ വ്യാപാര സ്ഥാപങ്ങൾ അടച്ചു പൂട്ടിയതിൽ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചിരിക്കുന്നത്(Merchants evacuated). മർച്ചന്‍റ്സ് അസോസിയേഷന്‍റെയും പൂപ്പാറ ആക്ഷൻ കൗൺസിലിന്‍റെയും നേതൃത്വത്തിലാണ് ഏകദിന പ്രതിഷേധ ധർണ്ണ സമരം ആരംഭിച്ചിരിക്കുന്നത്.അനുകൂലമായ തീരുമാനം ലഭിക്കുന്നത് വരെ ശക്‌തമായ സമരവുമായി മുന്നോട്ട് പോകാനാണ് വ്യാപാരികളുടെ തീരുമാനം(Idukki). കോടതി വിധിയെ തുടർന്നാണ് പൂപ്പാറയിലെ മൂന്ന് ആരാധനാലയങ്ങളും വീടുകളും കടകളും ഉൾപ്പടെ 56 കൈയേറ്റങ്ങൾ റവന്യൂ വകുപ്പ് ഒഴിപ്പിച്ചത്(court order). വീടുകളിലെ താമസക്കാർക്ക് തുടരാൻ അനുമതി നൽകിയെങ്കിലും വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും അടപ്പിച്ചു. പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ ജില്ലാ ഗ്രാമ പഞ്ചായത്തുകളോട് കോടതി നിർദേശിച്ചിട്ടുണ്ട്. എന്നാൽ അതുവരെ സ്ഥാപനങ്ങൾ തുറന്ന് വ്യാപാരം നടത്താൻ അനുവദിയ്ക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. പൂപാറയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചാണ് പ്രതിഷേധം. തുടർച്ചയായി സ്ഥാപനങ്ങൾ അടഞ്ഞ് കിടന്നാൽ അത് ചെറുകിട വ്യാപാരികളെ വൻ കടകെണിയിൽ ആക്കുമെന്നാണ് ഇവർ പറയുന്നത്. തങ്ങളുടെ പ്രതിസന്ധികൾ അറിയിച്ച് ഇവർ കോടതിയെ സമീപിച്ചിട്ടുണ്ട്. അനുകൂല വിധി ഉണ്ടായില്ലെങ്കിൽ തുടർ സമര പരിപാടികൾ ആസൂത്രണം ചെയ്യാനാണ് തീരുമാനം.
Also Read: പൂപ്പാറയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നു; മേഖലയില്‍ നിരോധനാജ്ഞ