ചിന്നകനാൽ ഭൂമി വിഷയത്തിൽ മാത്യൂ കുഴൽനാടൻ എം എൽഎയ്ക്ക് തിരിച്ചടി

By ETV Bharat Kerala Team

Published : Jan 24, 2024, 8:00 PM IST

thumbnail

ഇടുക്കി: ചിന്നകനാൽ ഭൂ വിഷയത്തിൽ മാത്യൂ കുഴൽനാടൻ എം എൽഎ യ്ക്ക് തിരിച്ചടി. റിസോർടിനോട് അനുബന്ധിച്ച് 50 സെൻറ് ഭൂമി കയ്യേറി എന്ന തഹസിൽദാരുടെ റിപ്പോർട്ട് ജില്ലാ കളക്‌ടർ അംഗീകരിച്ചു. പ്രാഥമിക നടപടിയുടെ ഭാഗമായി വില്ലേജ് ഓഫീസറോട് റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.എന്നാൽ ഒരിഞ്ച് ഭൂമി പോലും താൻ കയ്യേറിയിട്ടില്ലെന്നും ഭീഷണിപെടുത്താൻ നോക്കേണ്ടെന്നും കുഴൽനാടൻ വ്യക്തമാക്കി. മാത്യൂ കുഴൽനാടന്‍റെ റിസോർട്ടുമായി ബന്ധപ്പെട്ട വിജിലൻസ് നടത്തിയ അന്വേഷണത്തിനിടെയാണ് 50 സെന്‍റോളം സർക്കാർ ഭൂമി കയ്യേറിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഇത് റവന്യൂ വകുപ്പ് ശരിവെച്ചു. തുടർന്നാണ് ഭൂമി തിരിച്ചെടുക്കുന്നതിനുള്ള നടപടികളിലേക്ക് റവന്യൂ വകുപ്പ് കടന്നത്. എന്നാൽ താൻ ഒരിഞ്ച് ഭൂമി പോലും കയ്യേറിയിട്ടില്ല എന്ന നിലപാടാണ് മാത്യു കുടൽനാടൻ. 50 ഏക്കർ പിടിച്ചെടുക്കും എന്ന് പറഞ്ഞാലും പിന്നോട്ട് പോകില്ല ഭീഷണിപ്പെടുത്താൻ നോക്കേണ്ട ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ അനുവദിക്കില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. നിയമപരമായ കാര്യങ്ങളോട് സഹകരിച്ചു മുന്നോട്ട് പോകും. സ്ഥാനാർത്ഥിയായ സമയത്ത് വേഗത്തിൽ രജിസ്ട്രേഷൻ നടത്തിയതിനാൽ ആണ് സ്ഥലം അളന്നു തിട്ടപ്പെടുത്താത്തത്. സംരക്ഷണ ഭിത്തി കെട്ടിയതിനെയാണ് കയ്യേറ്റം എന്ന് പറയുന്നത്. മിച്ചഭൂമി കേസ് ഉണ്ടെന്നു പറയുമ്പോൾ സർക്കാർ സ്ഥലത്തിന് നിജസ്ഥിതി സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും കുഴൽനാടൻ വ്യക്തമാക്കി. വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് കിട്ടിയതിനുശേഷം ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടു പോകുവാനാണ് റവന്യൂ വകുപ്പിന്‍റെ നീക്കം. മൂന്ന് ആധരങ്ങളിലായി ഒരേക്കർ 23 സെന്‍റ് ഭൂമി ഉണ്ടെന്നാണ് കുഴൽനാടൻ അറിയിച്ചിരുന്നത്. അധികമായി ഭൂമിയുടെ രണ്ട് ഭാഗങ്ങളിലായി 50 സെന്‍റിൽ അധികം ഭൂമി കയ്യേറി എന്നായിരുന്നു വിജിലൻസിന്‍റെ കണ്ടെത്തൽ.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.