കളം നിറഞ്ഞ് മുന്നണികള്‍ ; ഇടുക്കിയിൽ ഇലക്ഷൻ പ്രചാരണത്തിന് വേഗത കൂട്ടി യുഡിഎഫും എല്‍ഡിഎഫും - election campaigning started
🎬 Watch Now: Feature Video
Published : Mar 10, 2024, 1:00 PM IST
ഇടുക്കി: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേഗത കൂട്ടി എല്‍ഡിഎഫും യുഡിഎഫും (LDF and UDF campaign Idukki). എല്‍ ഡി എഫിന് പിന്നാലെ യുഡിഎഫും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെയാണ് പ്രചാരണത്തിന് ചൂട് കൂടിയത്. അതേസമയം എൻ ഡി എയുടെ സ്ഥാനാർഥിയെ ഈ മാസം 13ന് പ്രഖ്യാപിക്കും. യു ഡി എഫ് സ്ഥാനാർഥിയായി നിലവിലെ എം പി ഡീൻ കുര്യാക്കോസ് വീണ്ടും രംഗത്തിറങ്ങിയതോടെ പ്രവർത്തകർ റോഡ് ഷോ അടക്കമുള്ള പ്രചാരണങ്ങളുമായി കളം നിറഞ്ഞു. ഡീനിനെ കൂടാതെ എല്‍ ഡി എഫ് സ്ഥാനാർഥി ജോയ്‌സ് ജോർജും റോഡ് ഷോ അടക്കമുള്ള പ്രചാരണ പരിപാടികളുമായി രംഗത്തുണ്ട്. എൻ ഡി എ സ്ഥാനാർഥിയുടെ പ്രഖ്യാപനം 13ന് ഉണ്ടാകും എന്നാണ് സൂചന. ഇടുക്കി മണ്ഡലത്തില്‍ ബി ഡി ജെ എസിനാണ് ഇത്തവണയും സീറ്റ്. ചാലക്കുടിയിലെയും മാവേലിക്കരയിലെയും സ്ഥാനാർഥികളെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കോട്ടയത്തിനൊപ്പം ഇടുക്കിയുടെയും സ്ഥാനാർഥി പ്രഖ്യാപനം മാറ്റി വച്ചിരിക്കുകയാണ്. ഒരു സർപ്രൈസ് സ്ഥാനാർഥി ഉണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.