കേന്ദ്ര അവഗണനയ്ക്കെതിരെ സമരം തന്നെ, അജണ്ട നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും മാധ്യമങ്ങള്‍ തരണമെന്ന് മന്ത്രി കെ രാജന്‍ - സമ്മേളനം അല്ല സമരം തന്നെ
🎬 Watch Now: Feature Video
Published : Jan 25, 2024, 11:12 AM IST
തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ സമരമാണ് ഇടതുപക്ഷം തീരുമാനിച്ചതെന്നും സമരമല്ല സമ്മേളനം എന്ന തർക്കം ഉന്നയിച്ചത് ആരാണെന്ന് അറിയില്ലെന്നും മന്ത്രി കെ രാജൻ. സർക്കാരിനും മുന്നണിക്കും അതിൽ അഭിപ്രായ വ്യത്യാസമില്ല(Left strike against central Govt's Negligent). സമരത്തിന് അജണ്ട ഉണ്ടാക്കാനെങ്കിലും ഇടതുമുന്നണിയെയും സർക്കാരിനെയും മാധ്യമങ്ങൾ അനുവദിക്കണമെന്നും മന്ത്രി രാജൻ ആവശ്യപ്പെട്ടു(K Rajan lashes out Media).
മന്ത്രി പറഞ്ഞത്: ഷൂസോ കല്ലോ എറിഞ്ഞാലേ സമരമാകൂ എന്ന് വിശ്വസിക്കരുത്. കേന്ദ്ര സർക്കാരിന് എതിരായ സമരത്തിന്‍റെ അജണ്ട തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഇടത് മുന്നണിക്ക് നൽകണം. മറ്റുള്ളവർ അത് തീരുമാനിച്ചാൽ പ്രയാസമാകും.
ഈ സമരത്തിന്‍റെ രൂപം അങ്ങനെയല്ല. ചാണ്ടി ഉമ്മൻ സ്വന്തം വീടിന്‍റെ മുൻപിൽ കസേരയിട്ട് ഇരുന്നപ്പോൾ കുത്തിയിരിപ്പ് സമരം എന്ന് പറഞ്ഞവരാണ് മാധ്യമങ്ങളെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും ജനകീയ പ്രതിരോധത്തിനില്ലെന്നും പകരം ഫെബ്രുവരി എട്ടിന് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്നത് ഭരണഘടനയുടെ ഫെഡറൽ സംവിധാനം സംരക്ഷിക്കുക എന്ന വിഷയത്തിലുള്ള പൊതുസമ്മേളനം മാത്രമാണെന്നുമുള്ള മാധ്യമ വാർത്തകൾക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം(don't know who makes it as convention : K Rajan).
അതേസമയം മാത്യു കുഴൽനാടനെതിരായ നടപടികളിൽ, അനധികൃതമായി ഭൂമി കൈവശം വച്ചാൽ ചട്ട പ്രകാരം നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ അദേഹത്തിന് ഉന്നയിക്കാം, പരിശോധിക്കാം. ആരോപണ ഉന്നയിച്ചതിൻ്റെ പേരിൽ അല്ല കുഴൽ നാടന് എതിരായ നടപടികൾ ഉണ്ടായത്. കുഴൽ നാടൻ ഓരോ ദിവസവും ഓരോ വെളിപ്പെടുത്തലുമായി രംഗ പ്രവേശം ചെയ്യുന്നു. ആ വെളിപ്പെടുത്തൽ അത് പോലെ മരിച്ചു പോകുന്നു. വെളിപ്പെടുത്തൽ നടത്തി എന്ന പേരിൽ അദ്ദേഹത്തിന് എതിരായ യാഥാർത്ഥ്യങ്ങൾ പുറത്ത് പറയരുത് എന്ന് പറഞ്ഞാല്‍ എന്താണ് അർത്ഥമെന്നും മന്ത്രി ചോദിച്ചു.