കെഎസ്ആര്‍ടിസി ബസ് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചു ; പത്ത് പേര്‍ക്ക് പരിക്ക് - Bus accident kottayam

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Feb 16, 2024, 7:35 PM IST

കോട്ടയം: നിർത്തിയിട്ടിരുന്ന ലോറിയിൽ കെ എസ് ആർ ടി സി ബസ് ഇടിച്ചു. 10 പേർക്ക് പരിക്ക്(Bus accident). എം സി റോഡിൽ ചങ്ങനാശ്ശേരി എസ് ബി കോളജിന് സമീപം മുനിസിപ്പൽ പാർക്കിന് സമീപം വെള്ളിയാഴ്‌ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. കോട്ടയത്ത്‌ നിന്ന് തിരുവല്ലയിലേക്ക് പോയ ഓർഡിനറി ബസ് ആണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ബസിന്‍റെ മുൻവശത്തെ ചില്ല് തകർന്നു. ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. മൂന്ന് യാത്രക്കാരുടെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു(Ksrtc hits parked lorry).കഴിഞ്ഞ ദിവസം വയനാട്-കോഴിക്കോട് ദേശീയപാതയിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. കുന്ദമംഗലത്തിന് സമീപം താഴെ പടനിലത്താണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചത്. അപകടത്തിൽ21 പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴരയോടുകൂടിയാണ് അപകടം സംഭവിച്ചത്.(ksrtc swift) ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസും കോഴിക്കോട്ട് നിന്ന് ബത്തേരിയിലേക്ക് പോവുകയായിരുന്ന കെ.എസ് ആർ.ടി.സി ബസുമാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിച്ചുകയറുകയുമായിരുന്നു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.