വനിത ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകം; കോട്ടയം മെഡിക്കല്‍ കോളജിലും പ്രതിഷേധം - Kottayam Medical College Protest - KOTTAYAM MEDICAL COLLEGE PROTEST
🎬 Watch Now: Feature Video
Published : Aug 16, 2024, 3:20 PM IST
കോട്ടയം: കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ ആശുപത്രിയിലെ വനിത പിജി ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധം. കോട്ടയം മെഡിക്കൽ കോളജിൽ ഹൗസ് സർജര്‍മാരും പിജി ഡോക്‌ടർമാരും സമരം തുടങ്ങി. സമരത്തിൻ്റെ ഭാഗമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്‌ടമാർ പ്രകടനം നടത്തി. അത്യാഹിത വിഭാഗം, ഒപി, വാർഡുകൾ, ഓപ്പറേഷൻ തിയേറ്ററുകളില്‍ ഭാഗികമായും ഡോക്‌ടര്‍മാര്‍ ഡ്യൂട്ടി ബഹിഷ്ക്കരിച്ചു. അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം എന്നിവയെ ഒഴിവാക്കിയാണ് പ്രതിഷേധം. കൊല്‍ക്കത്തയിലെ വനിത ഡോക്‌ടറുടെ കൊലപാതകത്തില്‍ പ്രതിഷേധസൂചകമായി സംസ്ഥാനത്ത് പണിമുടക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ഹൗസ് സർജര്‍മാരും പിജി ഡോക്‌ടർമാരും ജൂനിയര്‍ ഡോക്‌ടര്‍മാരും പ്രഖ്യാപിച്ചത്. ഇന്ന് (ഓഗസ്റ്റ് 16) രാവിലെ എട്ട് മണിക്ക് ആരംഭിച്ച പണിമുടക്ക് നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിനാണ് അവസാനിക്കുന്നത്. അതേസമയം, സംഭവത്തില്‍ ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷനും രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. നാളെ രാവിലെ 6 മണി മുതല്‍ 24 മണിക്കൂര്‍ പ്രതിഷേധം നടത്താനാണ് ഐഎംഎയുടെ തീരുമാനം. അത്യാഹിത, അടിയന്തര വിഭാഗങ്ങളെ ഒഴിവാക്കിയാണ് പ്രതിഷേധം.