ലോറി മീൻ വണ്ടിയിലിടിച്ച് മറിഞ്ഞ് ഒരു മരണം, അപകടം കാസർകോട് കുറ്റിക്കോൽ കളക്കരയിൽ - കാസർകോട് ലോറി അപകടം
🎬 Watch Now: Feature Video
Published : Jan 26, 2024, 4:26 PM IST
കാസർകോട്: കുറ്റിക്കോൽ കളക്കരയിൽ നിയന്ത്രണം വിട്ട കുഴൽക്കിണർ നിർമാണ ലോറി മീൻ കയറ്റാൻ പോകുന്ന മിനി പിക്കപ്പ് വാനിലിടിച്ച് മറിഞ്ഞ് ഒരു മരണം. മിനി പിക്കപ്പ് വാൻ ഓടിച്ച കൊട്ടോടി സ്വദേശി ജിജോ ജോസാണ് (28) മരിച്ചത്. കുറ്റിക്കോലിൽ നിന്നും അറത്തൂട്ടിപ്പാറ വഴി ചുള്ളിക്കര ഭാഗത്തേക്ക് പോവുന്ന ലോറി കളക്കരയിൽ ഇറക്കത്തിൽ നിയന്ത്രണം വിട്ട് കുറ്റിക്കോൽ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. ലോറിയും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് പത്തടി താഴ്‌ചയിലേക്ക് മറിഞ്ഞു. മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പരിക്കേറ്റ തമിഴ്‌നാട് സ്വദേശികളെ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചു. മണി, കേശവൻ, അണ്ണാമല, കറുപ്പയ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കുറ്റിക്കോൽ - അറത്തൂട്ടിപ്പാറ റോഡിൽ ഇന്ന് രാവിലെ എട്ട് മണിയോടാണ് അപകടം നടന്നത്. വാഹനത്തിനകത്ത് കുടുങ്ങിക്കിടക്കുന്നവരെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിലാണ് രക്ഷപ്പെടുത്തിയത്. മരിച്ച ജിജോ ജോസിന്‍റെ മൃതദേഹം ബേഡഡുക്ക താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മറ്റു നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.