കാസർകോട് പള്ളത്ത് രണ്ടു യുവാക്കൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ - two persons dead hit by a train

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 30, 2024, 11:41 AM IST

കാസർകോട് : കാസർകോട് പള്ളത്ത് രണ്ട് പേർ ട്രെയിൻ തട്ടി മരിച്ച നിലയിൽ. രണ്ട് പുരുഷന്മാരുടെ മൃതദേഹമാണ് പള്ളത്ത് റെയിൽവെ പാളത്തിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത് (Kasaragod Two young Persons Dead After Hit by a Train). മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതേ സമയം മരിച്ചവരുടെ ശരീരത്തിൽ കാര്യമായ പരുക്കുകളൊന്നും ഇല്ലെന്ന് പൊലീസ് പറയുന്നു. മരണപ്പെട്ട യുവാക്കളുടെ പ്രായം ഏകദേശം 25 വയസ്സിന് താഴെയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. രണ്ട് പേരും അബദ്ധത്തിൽ ട്രെയിനിൽ നിന്നും താഴേക്ക് വീണതാണോ ( Train Accident ), ഇവരെ ട്രെയിൻ ഇടിച്ചതാണോ (Hit by a Train) എന്ന കാര്യം വ്യക്തമല്ല. ആത്മഹത്യയാകാനും സാധ്യതയുള്ളതായി പൊലീസ് പറയുന്നു. ഇന്ന് (ജനുവരി 30) പുലർച്ചെ 5:20ന് മംഗലാപുരത്തുനിന്ന് വന്ന ചരക്കു ട്രെയിൻ (Freight Train) തട്ടിയാണ് ഇരുവരും മരിച്ചതെന്ന് റെയിൽവെ ജീവനക്കാർക്ക് സംശയമുള്ളതായി അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുകയാണ്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.