സഞ്ചാരികളെ മാടിവിളിച്ച് ആമപ്പാറ, ജാലകം എക്കോ പാർക്ക് യാഥാർഥ്യമാകുന്നു - ആമപ്പാറ ജാലകം എക്കോ പാർക്ക്

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Feb 2, 2024, 8:47 PM IST

ഇടുക്കി : രാമക്കൽമേട് ആമപ്പാറ ജാലകം എക്കോ പാർക്ക് യാഥാർഥ്യമാകുന്നു (Jalakam Eco Park Amappara). 3.14 കോടി രൂപയ്ക്ക് ആരംഭിച്ച പദ്ധതിയാണ് നാലു വർഷങ്ങൾക്കുശേഷം സഞ്ചാരികൾക്കായി തുറന്നു കൊടുക്കുന്നത്. രാമക്കൽമേടിനോട് അനുബന്ധിച്ച് ആമപ്പാറയിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2019ലാണ് ആമപ്പാറ ജാലകം എക്കോ പാർക്ക് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കൊവിഡ് പ്രതിസന്ധി മൂലം ഒന്നര വർഷത്തോളം നിർമാണ പ്രവർത്തനങ്ങൾ തടസപ്പെട്ടിരുന്നു. ഇതിനുശേഷമാണ് വിനോദ സഞ്ചാര വകുപ്പ് ഇടപെട്ട് അതിവേഗം നിർമാണങ്ങൾ പൂർത്തീകരിക്കുന്നത്. വാച്ച് ടവർ, സംരക്ഷണ വേലികൾ, ഇരിപ്പിടങ്ങൾ, പ്രത്യേക പാതകൾ, സ്‌നാക്‌സ് ബാറുകൾ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളിച്ചായിരുന്നു പദ്ധതി. ഇതില്‍ വാച്ച് ടവറിന്‍റെയും സംരക്ഷണ വേലികളുടെയും നിർമാണം പൂർത്തീകരിച്ചു കഴിഞ്ഞു. മറ്റു നിർമിതികൾ രണ്ടാഴ്‌ചക്കുള്ളിൽ പൂർത്തീകരിച്ച് ഉദ്ഘാടനം നടത്താനാണ് ടൂറിസം ഡിപ്പാർട്ട്മെന്‍റ് ലക്ഷ്യമിടുന്നത്. ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടർ കെ എസ് ഷൈനിന്‍റെ നേതൃത്വത്തിലുള്ള സംഘം അവസാനഘട്ട വിലയിരുത്തലുകൾ നടത്തി. ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടറോടൊപ്പം ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി എം ജോൺ, പ്രൊജക്റ്റ് എൻജിനീയർമാരായ ശ്രീജിത്ത്, പ്രതീഷ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിജി കെ വിജയൻ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു. ഫെബ്രുവരി പതിനഞ്ചോടെ പാർക്ക് സഞ്ചാരികൾക്കായി തുറന്നു കൊടുക്കാനാണ് അധികൃതരുടെ തീരുമാനം. ജാലകം എക്കോ പാർക്ക് മേഖലയിലെ ടൂറിസത്തിന് വൻ കുതിച്ചുചാട്ടം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.