ഇരവികുളം ദേശീയ ഉദ്യാനം അടച്ചിടുന്നു ; രണ്ടുമാസത്തേക്ക് വിനോദസഞ്ചാരികളെ വിലക്കും

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 31, 2024, 9:43 AM IST

ഇടുക്കി : വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായ ഇരവികുളം ദേശീയോദ്യാനം അടയ്ക്കുന്നു. വരയാടുകളുടെ പ്രജനന കാലമായതിനാൽ രണ്ടുമാസത്തേക്കാണ് പാർക്ക് അടച്ചിടുന്നത്. ഈ കാലയളവിൽ വിനോദസഞ്ചാരികൾക്ക് പാർക്കിലേക്ക് കയറാൻ അനുവാദം ഉണ്ടായിരിക്കില്ല (Iravikulam National Park Closed). പാർക്കിൽ വരയാടിന്‍റെ കുഞ്ഞുങ്ങളെ കണ്ടെത്തിയതോടെയാണ് ജനുവരി 31 മുതൽ രണ്ടുമാസത്തേക്ക് ഇരവികുളം ദേശീയോദ്യാനം അടച്ചിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം വരയാടുകളുടെ പ്രജനനം സുഗമമായി നടത്തുന്നതിന് കൂടിയാണ് പാർക്ക് അടച്ചിടുന്നത് (Nilgiri Tahr Breeding) ഏപ്രിൽ പകുതിയോടെ പുതിയ അതിഥികളുമായി പാർക്ക് വീണ്ടും തുറക്കും. സാധാരണ ഗതിയില്‍ ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലായാണ് വരയാടുകളുടെ പ്രജനനകാലം. ചെങ്കുത്തായ മലയുടെ അടിവാരങ്ങളിലും പാറയിടുക്കുകളിലുമാണ് ഇവയുടെ പ്രജനനം നടക്കുക. മറ്റ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനാണ് വരയാടുകൾ പ്രജനന കാലത്ത് ഇത്തരം മേഖലകൾ കണ്ടെത്തുന്നത്. കഴിഞ്ഞ വർഷം 125 വരയാടിൻ കുഞ്ഞുങ്ങളാണ് പിറന്നത്. നിലവിൽ ഇരവികുളം ദേശീയോദ്യാനത്തിൽ 803 വരയാടുകളാണ് ഉള്ളത്. എല്ലാ വര്‍ഷവും വരയാടുകളുടെ പ്രജനന കാലത്ത് ഉദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്താറുണ്ട്. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.