പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഇടുക്കി സീറ്റിൽ അവകാശവാദമുന്നയിച്ച് കേരള കോൺഗ്രസ് എം - പാർലമെന്‍റ് തെരഞ്ഞെടുപ്പ്
🎬 Watch Now: Feature Video
Published : Jan 29, 2024, 5:55 PM IST
ഇടുക്കി: ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങി സീറ്റ് ചർച്ചകൾക്ക് തുടക്കം കുറിക്കുന്ന ഘട്ടത്തിൽ ഇടുക്കി സീറ്റ് എന്ന ആവശ്യവുമായി കേരള കോൺഗ്രസ് എം രംഗത്ത്. കേരള കോൺഗ്രസിന് നിർണായകമായ വോട്ട് വിഹിതമുള്ള ജില്ലയിൽ സീറ്റ് ലഭിക്കണമെന്നതാണ് ആഗ്രഹമെന്നും ഇക്കാര്യം ഇടത് നേതൃത്വത്തെ അറിയിക്കുമെന്നും ജില്ലാ പ്രസിഡന്‍റ് ജോസ് പാലത്തിനാൽ പറഞ്ഞു. ഇടുക്കി ഇത്തവണ തിരിച്ചു പിടിക്കുവാൻ ഇടതുപക്ഷം കാലേകൂട്ടിയുള്ള മുന്നൊരുക്കങ്ങളും പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. ജോയ്‌സ് ജോർജ് തന്നെയാകും ഇടതു സ്ഥാനാർഥി എന്ന സൂചനകൾ സിപിഎം കേന്ദ്രങ്ങളിൽ നിന്ന് ഉയർന്ന സാഹചര്യത്തിലാണ്. കേരള കോൺഗ്രസ് എം ഇടുക്കി സീറ്റെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. കേരള കോൺഗ്രസ് ഇടതുപക്ഷത്തേക്ക് ചേക്കേറിയതിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ സിപിഐഎം ഒരു സീറ്റ് കേരള കോൺഗ്രസിന് വിട്ടു നൽകിയിരുന്നു. എന്നാൽ ലോക്‌സഭാ സീറ്റ് എന്ന ആവശ്യം കേരള കോൺഗ്രസ് മുന്നോട്ടു വയ്ക്കുമ്പോൾ. സിപിഐഎം ജില്ലാ ഘടകം അത് തള്ളിക്കളയുവാനാണ് സാധ്യത. ജോയിസ് ജോർജ് വീണ്ടും സ്ഥാനാർത്ഥിയാകുമെന്ന് സൂചനകൾ പുറത്തു വരുമ്പോൾ ഇടതുപക്ഷത്തെ മറ്റു ഘടക കക്ഷികൾക്ക് എതിരെ അഭിപ്രായങ്ങളും ഇല്ല. എന്നാൽ സംസ്ഥാനത്ത് കേരള കോൺഗ്രസ് ആവശ്യപ്പെടുന്ന സീറ്റുകളിൽ ഒന്ന് ഇടുക്കി ആകുമെന്ന് ഉറപ്പിലാണ് കേരള കോൺഗ്രസ് ജില്ലാ നേതൃത്വം.