ഇടുക്കിയ്‌ക്ക് ഇനി പുതിയ കവാടം; നിർമാണ ജോലികൾ ആരംഭിച്ചു - ഇടുക്കി നേര്യമംഗലം പുതിയ പാലം
🎬 Watch Now: Feature Video
Published : Jan 23, 2024, 8:18 PM IST
ഇടുക്കി: ജില്ലയുടെ കവാടമായ നേര്യമംഗലത്ത് പുതിയ പാലത്തിന്‍റെ നിർമാണ ജോലികൾ ആരംഭിച്ചു (neriamangalam bridge construction). നിലവിലെ പാലം നിലനിര്‍ത്തി പാലത്തില്‍ നിന്നും ഒമ്പത് മീറ്റര്‍ താഴ് ഭാഗത്തായി 214 മീറ്റര്‍ നീളവും 13 മീറ്റര്‍ വീതിയും അഞ്ച് സ്‌പാനുകളുമായിട്ടാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. പാലത്തിന്‍റെ തൂണുകള്‍ക്ക് വേണ്ടിയുള്ള പൈലിങ് ജോലികളാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്. രാജ ഭരണകാലത്താണ് നിലവിലുള്ള നേര്യമംഗലം പാലം പണി കഴിപ്പിച്ചിട്ടുള്ളത്. രണ്ട് വലിയ വാഹനങ്ങള്‍ക്ക് ഒരേ സമയം പാലത്തിലൂടെ കടന്ന് പോകുവാന്‍ പ്രയാസമാണ്. വലിയ വാഹനം കടന്നുവരുമ്പോൾ എതിർ ദിശയിൽ നിന്ന് വലിയ വാഹനങ്ങൾ അലക്ഷ്യമായി കയറുന്നത് പലപ്പോഴും ഗതാഗതകുരുക്കിന് ഇടവരുത്തുന്നു. ഇത്തരത്തിൽ വാഹനങ്ങൾ എത്തുന്നതോടെ പലപ്പോഴും വാക്കേറ്റവും കൈയാങ്കളിയും ഉണ്ടാകാറുണ്ടെന്നും നാട്ടുകാർ പറയുന്നു. പുതിയ പാലം യാഥാര്‍ഥ്യമായാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേക്ക് പോകാനായി ദിവസവും നിരവധി വാഹനങ്ങളാണ് ഈ പാലത്തിലൂടെ കടന്ന് പോകുന്നത്. ചരിത്ര പ്രാധാന്യമുള്ള പഴയ പാലം നിലനിര്‍ത്തിയാകും പുതിയ പാലം നിര്‍മ്മിക്കുക.