തൃശ്ശൂര്‍ ചാലക്കുടിയിൽ ഫർണീച്ചർ വർക്ക് ഷോപ്പിൽ തീപിടിത്തം - ഫർണീച്ചർ വർക്ക് ഷോപ്പിൽ തീപിടിത്തം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Feb 19, 2024, 9:36 PM IST

തൃശ്ശൂര്‍: ചാലക്കുടിയിൽ ഫർണീച്ചർ വർക്ക് ഷോപ്പിന് തീ പിടിച്ചു. മേലൂർ നടുത്തുരുത്താണ് തീപിടിത്തം ഉണ്ടായത് (Furniture Workshop Caught Fire In Thrissur). തീപിടിത്തത്തിൽ നിരവധി ഫർണീച്ചർ ഉത്പന്നങ്ങള്‍ കത്തി നശിച്ചു. തീപിടുത്തത്തെ തുടർന്ന് ലക്ഷങ്ങളുടെ നഷ്‌ടം ഉണ്ടായതായാണ് നിഗമനം. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് വർക്ക് ഷോപ്പിൽ തീപിടിച്ചത്. നടുത്തുരുത്തി സ്വദേശി ബെൻസി തോമസിന്‍റെ ഉടമസ്ഥതയിലുള്ള 'നെല്ലിക്കുളം വുഡ് ഇൻഡസ്ട്രീസ്' എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. സംഭവത്തിൽ നിരവധി ഫര്‍ണീച്ചര്‍ ഉത്പന്നങ്ങളും മെഷിനറികളും, മരങ്ങളും കത്തിനശിച്ചു. തൊട്ടടുത്ത വീട്ടുകാർ ആണ് തീപിടുത്തം ഉണ്ടായത് ആദ്യം കണ്ടതെന്ന് കട ഉടമ പറഞ്ഞു. തീ പിടിച്ച് മേല്‍ക്കുര വീഴുന്ന ശബ്‌ദം കേട്ടാണ് സംഭവം അറിയുന്നത്. ചാലക്കുടിയിൽ നിന്നും അങ്കമാലിയിൽ നിന്നുമുള്ള 3 ഫയർ ഫോഴ്‌സ്‌ സംഘവും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണ വിധയമാക്കിയത്. ഏകദേശം 15 ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. അതേസമയം തീ പിടിച്ചതിന്‍റെ കാരണം വ്യക്തമല്ല(The Causes Of The Fire Is Not Clear).

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.