കാട്ടുതീ പടർന്ന് 5 ഏക്കറോളം സ്ഥലം കത്തിനശിച്ചു - cardamom farm

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Mar 5, 2024, 10:50 PM IST

ഇടുക്കി: ആനയിറങ്കലിന് സമീപമുള്ള ശങ്കരപാണ്ഡ്യൻ മെട്ടിൽ കാട്ടുതീ പടർന്ന് കൃഷിയിടം കത്തിനശിച്ചു. 5 ഏക്കറോളം സ്ഥലമാണ് കത്തിനശിച്ചത്. ഏലം കൃഷി ചെയ്‌തിരുന്ന സ്ഥലവും ഒരു ഷെഡും കത്തിനശിച്ചു. നെടുങ്കണ്ടത്ത് നിന്നും എത്തിയ അഗ്‌നിശമന സേന യൂണിറ്റും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. പ്രദേശത്ത് തീ പടർന്നു പിടിക്കുന്ന സമയത്ത് ഇവിടെയൊരു കാട്ടാനക്കൂട്ടം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. തീ പടർന്നതോടെ കാട്ടാനക്കൂട്ടം മലയിറങ്ങി. അതേസമയം വേനല്‍ കടുത്തതോടെ ജില്ലയിലെ മലയോര മേഖലയില്‍ കാട്ടുതീ രൂക്ഷമായെന്ന് അഗ്‌നി ശമന സേന അറിയിച്ചു. കൃഷിയിടങ്ങളിലേക്ക് കാട്ടുതീ പടരുന്നത് തടയാന്‍ സുരക്ഷ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്ന് അഗ്നിശമന സേന വിഭാഗം നിര്‍ദേശം നല്‍കി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ രാത്രി കാല ക്യാമ്പ് ഫയറുകളില്‍ അടക്കം, സുരക്ഷ ഉറപ്പ് വരുത്തണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വേനലിന് കാഠിന്യ മേറിയത് ഹൈറേഞ്ചില്‍ വലിയ ആശങ്കയാണ് സൃഷ്‌ടിക്കുന്നത്. കാട്ടുതീ പടര്‍ന്ന് ഏറ്റവും അധികം നാശനഷ്‌ടം സംഭവിക്കാന്‍ സാധ്യതയുള്ളത് മൊട്ട കുന്നുകളും പുല്‍മേടുകളും നിറഞ്ഞ പ്രദേശങ്ങളിലാണ്. കുറ്റിക്കാടുകള്‍ക്ക് ചിലര്‍ തീ ഇടുന്നതും അപകടത്തിന് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജില്ലയില്‍ ഏറ്റവും അധികം നാശം സംഭവിച്ചത് ഉടുമ്പന്‍ചോല താലൂക്കിലെ തമിഴ്‌നാട് അതിര്‍ത്തി മേഖലകളിലാണ്. കാട്ടു തീ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കൃഷിയിടത്തിന് ചുറ്റും 3 മീറ്റര്‍ ഫയര്‍ ലൈന്‍ തെളിയ്‌ക്കുന്നത് അടക്കമുള്ള സുരക്ഷ മുന്‍കരുതലുകള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് അഗ്നി ശമന സേന വിഭാഗം നിര്‍ദേശിച്ചു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.