തൃശൂരില്‍ ആന ഇടഞ്ഞു; പാപ്പാന്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് - ചൊവ്വന്നൂര്‍ ആന
🎬 Watch Now: Feature Video
Published : Feb 1, 2024, 3:46 PM IST
തൃശൂര്‍: ചൊവ്വന്നൂര്‍ വിളക്കും തറയ്‌ക്ക് സമീപം ആന ഇടഞ്ഞു. കടേക്കച്ചാല്‍ ഗണേശന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. ആനക്കൊപ്പമുണ്ടായിരുന്ന രണ്ടാം പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചിട്ടു (Elephant Attack). തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പാപ്പാന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട പാപ്പാന്‍ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി. ഇതോടെ പാപ്പാന്‍ രക്ഷ തേടിയ വീടിന് മുന്നില്‍ ആന 20 മിനിറ്റ് നിലയുറപ്പിച്ചു (Elephant Attack In Thrissur). ഏറെ നേരം പിന്നിട്ടിട്ടും ആന ശാന്തനാകാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ കുന്നംകുളത്തായിരുന്ന ഒന്നാം പാപ്പാനെ വിളിച്ചു വരുത്തി (Chowanoor Elephant Attack). സ്ഥലത്തെത്തിയ ഒന്നാം പാപ്പാന്‍ ആനയെ ശാന്തനാക്കുകയും ചെയ്‌തു. തൃശൂരിലെ കുന്നംകുളത്തും അടുത്തിടെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തളച്ചിരുന്ന ആന വിരേണ്ടോടിയിരുന്നു. ആനയ്‌ക്ക് വെള്ളം നല്‍കുന്നതിനിടെയായിരുന്നു സംഭവം. പോത്തിനെ കണ്ടതാണ് ആന വിരണ്ടോടാന്‍ കാരണം. ഒരു കിലോമീറ്ററോളം ആന വിരണ്ടോടി. ആന ഓടി വരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും ഭയന്നോടി. ഓട്ടത്തിനിടെ ആനയുടെ ശരീരത്തില്‍ മുറിവേറ്റിരുന്നു. സംഭവത്തിന് പിന്നാലെ പാപ്പാന്മാര്‍ ആനയെ തളയ്‌ക്കുകയായിരുന്നു.