മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മണിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി

By ETV Bharat Kerala Team

Published : Feb 27, 2024, 10:52 PM IST

thumbnail

ഇടുക്കി:മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മണിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. മൂന്നാർ ജനറൽ ആശുപത്രിയിൽ അടിയന്തരമായി ചേർന്ന സർവ്വകക്ഷി യോഗത്തിന് ശേഷമാണ് ചെക്ക്‌ കൈമാറിയത്(Elephant attack death). സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കുമെന്ന് അടക്കമുള്ള ഉറപ്പിനെ തുടർന്ന് സർവകക്ഷി യോഗത്തിനുശേഷം എൽഡിഎഫ് ഹർത്താൽ അവസാനിപ്പിച്ചു. ആനയെ സ്ഥലത്ത് നിന്ന് ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം. പി. നിരാഹാര സമരം ആരംഭിച്ചു ഇന്നലെ രാത്രിയിൽ കാട്ടാന ആക്രമണത്തിൽ ഓട്ടോ തൊഴിലാളിയായ മണി കൊല്ലപ്പെട്ടതോടെ വലിയ പ്രതിഷേധമാണ് മൂന്നാറിൽ ഉയർന്നുവന്നത്. എൽഡിഎഫ് മൂന്നാറിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. കോൺഗ്രസിന്‍റെ നേതൃത്വത്തിൽ വനംവകുപ്പ് ഓഫിസ് ഉപരോധം അടക്കമുള്ള പ്രതിഷേധം സംഘടിപ്പിച്ചു(10 lakh cheque). തൊഴിലാളികളും ജനപ്രതിനിധികളും മുന്നോട്ട് വച്ച ആവശ്യങ്ങൾ അംഗീകരിക്കാതെ മൃതദേഹം പോസ്റ്റ് മാർട്ടത്തിന് വിട്ടുനൽകാൻ തയ്യാറാകാത്തതോടെ ജനപ്രതിനിധികളും വനം വകുപ്പ് ഉദ്ദ്യേഗസ്ത്ഥരും സർവ്വകക്ഷി യോഗം ചേർന്നത്. ഇവിടെ വച്ച് തന്നെ 10 ലക്ഷം രൂപയുടെ ചെക്ക് മണിയുടെ കുടുംബത്തിന് കൈമാറി. വനംവകുപ്പിന്‍റെ ഫണ്ടാണ് കുടുംബത്തിന് നൽകിയത്.വനംവകുപ്പിനെതിരെ വിമർശനമുന്നയിച്ച മണിയുടെ മാതാവ് ഇനി ഒരാൾക്കും മകനെ നഷ്ടമാകാൻ ഉള്ള സാഹചര്യം ഉണ്ടാകാതിരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും പറഞ്ഞു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.