രൂപതയുടെ കേരള സ്‌റ്റോറി പ്രദർശനം; രാഷ്ട്രീയ പ്രവർത്തകർ അഭിപ്രായം പറയേണ്ടതില്ലെന്ന് എം എം ഹസൻ - MM Hassan Against The Kerala Story - MM HASSAN AGAINST THE KERALA STORY

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Apr 9, 2024, 10:57 PM IST

ഇടുക്കി : ദി കേരള സ്‌റ്റോറി സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് തൻ്റെ നേതൃത്വത്തിൽ ഇടുക്കി രൂപത ആസ്ഥാനത്തേയ്ക്ക് മാർച്ച് നടത്തുമെന്ന പ്രചരണത്തിന് പിന്നിൽ ദുഷട ശക്തികളുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, യുഡിഎഫ് കണ്‍വീനറുമായ എം എം ഹസൻ. ഉത്തരന്ത്യേയിൽ ബിജെപി നടപ്പിലാക്കിയ തന്ത്രം ഇവിടെയും പയറ്റുകയാണ്. മത സ്ഥാപനങ്ങൾ അവരുടെ കുട്ടികൾക്ക് നൽകിയ മാർഗ രേഖയെ കുറിച്ച് രാഷ്ട്രീയ പാർട്ടികൾ അഭിപ്രായം പറയേണ്ടതില്ല. മത മേലധ്യക്ഷന്മാര്‍ ഇതിനെ കുറിച്ച് അഭിപ്രായം പറയും. ഒടിടിയിലുള്ള സിനിമ കാണിക്കാനും, കാണാനും എല്ലാവർക്കും അവകാശമുണ്ട്. ദൂരദർശനിൽ ചിത്രം പ്രദർശിപ്പിച്ചതിനെയാണ് തങ്ങൾ എതിർക്കുന്നത്. ദി കേരള സ്‌റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കണം എന്ന് സിറോ മലബാർ സഭ ആവശ്യപെട്ടിട്ടുണ്ട്. അതേ നിലപാടാണ് തനിക്കുള്ളതെന്നും എം എം ഹസൻ തൊടുപുഴയിൽ പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ മതവിദ്വേഷം സൃഷ്‌ടിക്കാന്‍ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്‌താവനയെ യുഡിഎഫ് പിന്തുണയ്‌ക്കുന്നു എന്ന് എം എം ഹസന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പറഞ്ഞതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ 'ദി കേരള സ്‌റ്റോറി' എന്ന സിനിമ നിരോധിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. വര്‍ഗീയ ചേരിതിരിവ് ലക്ഷ്യമിട്ട് നിര്‍മിച്ച ഈ സിനിമയ്‌ക്ക് കേരളത്തില്‍ പ്രദര്‍ശാനുമതി നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.