ETV Bharat / state

കണ്ണീർ വറ്റാതെ വയനാട്, എങ്ങുമെത്താതെ പുനരധിവാസം; കണക്കുകളും വസ്‌തുതകളും വിരൽ ചൂണ്ടുന്നതെങ്ങോട്ട്? - REVISITING WAYANAD LANDSLIDE 2024

വയനാട് ചൂരൽമല മുണ്ടക്കൈ ദുരന്ത ബാധിതരുടെ പുനരധിവാസം എങ്ങുമെത്താതെ ഉഴറുകയാണ്. കേന്ദ്രവും കേരളവും പരസ്‌പരം പഴിചാരൽ തുടരുമ്പോള്‍ അടുത്ത വർഷമെങ്കിലും അതിജീവനത്തിന്‍റേതാകുമോ എന്നാണ് ഇവർ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.

WAYANAD LANDSLIDE REHABILITATION  MUNDAKKAI CHOORALMALA LANDSLIDE  WAYANAD LANDSLIDE YEARENDER 2024  WHAT GOVT DID IN WAYANAD
Revisiting Wayanad Landslide Delays, Challenges, and Controversies (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 26, 2024, 6:33 PM IST

2024 ജൂലൈ 30, രാത്രി ഉറങ്ങാന്‍ കിടന്ന ഒരു കൂട്ടം മനുഷ്യർ ഞെട്ടിയുണർന്നത് ആർത്തലച്ചെത്തുന്ന മലവെള്ളത്തിനും ചുറ്റുമുയരുന്ന നിലവിളികൾക്കും ഇടയിലേക്കായിരുന്നു. പലരുടെയും ജീവൻ, ഒന്ന് ഒച്ചവക്കാൻ പോലും സമയം നൽകാതെ ഒഴുകിയെത്തിയ കൂറ്റൻ പാറക്കല്ലുകൾ കവർന്നെടുത്തു. നേരം വെളുക്കുമ്പോഴേക്കും, വയനാട്ടിലെ ചൂരൽമലയെന്നും മുണ്ടക്കൈയെന്നും പറയുന്ന രണ്ട് ഗ്രാമങ്ങൾ ഭൂപടത്തിൽ നിന്നേ ഇല്ലാതായിക്കഴിഞ്ഞിരുന്നു.

ഒരു കയ്യകലത്തിൽ നിന്ന് തന്‍റെ ഉറ്റവരെയും ഉടയവരെയും ഉരുൾ എടുക്കുന്നത് കണ്ടു നിൽക്കേണ്ടി വന്നവർ.. ഒറ്റ രാത്രി കൊണ്ട് അനാഥരായവർ, ഒരു മനുഷ്യായുസുകൊണ്ട് ഉണ്ടാക്കിയെടുത്തതെല്ലാം ഒറ്റയടിക്ക് നഷ്‌ടപ്പെട്ടവർ, മണ്ണിലും ചെളിയിലും പാതിജീവനോടെ പുതഞ്ഞുപോയവർ.. ചിന്നിചിതറിയ ശരീരാവശിഷ്‌ടങ്ങള്‍.. നടന്നതെന്തെന്നുപോലും മനസിലാകാതെ ഭയന്ന് വിറങ്ങലിച്ച് നിൽക്കുന്ന ബാല്യങ്ങൾ.. കേരളം കണ്ട ഏറ്റവും വലിയ ദുരന്തഭൂമിയായി വയനാട് മാറി.

അതിഭീകര ദുരന്തമുഖത്ത് കൈനീട്ടിയവരെയെല്ലാം ജീവിതത്തിലേയ്ക്ക് തിരിച്ച് കൊണ്ടുവന്ന് ഒടുവിൽ ഉരുളിന് കീഴ്‌പ്പെട്ട പ്രജീഷിനെപ്പോലെ, ദുരന്തവിവരം ലോകത്തെ ആദ്യം അറിയിച്ച് ഉരുളിനൊപ്പം ചെളിയിൽ പുതഞ്ഞ് ഒഴുകി പോയ നീതുവിനെപ്പോലെ, നൊമ്പരപ്പെടുത്തുന്ന ഓർമകൾ ഏറെയുണ്ട് വയനാടിനെ ഓർത്തെടുക്കുമ്പോള്‍.

WAYANAD LANDSLIDE REHABILITATION  MUNDAKKAI CHOORALMALA LANDSLIDE  WAYANAD LANDSLIDE YEARENDER 2024  WHAT GOVT DID IN WAYANAD
Wayanad Landslide Affected Area (ETV Bharat)

ദുരന്തത്തിന്‍റെ കണ്ണീർക്കയങ്ങളിൽ നിന്നും വയനാട് പതിയെ കരകയറി തുടങ്ങിയിട്ടേ ഉള്ളൂ. ദുരന്തത്തിൽ പകച്ചു നിൽക്കാതെ ഏറ്റവും കാര്യക്ഷമമായി മുന്നേറിയ രക്ഷാപ്രവർത്തനം മുതൽ എല്ലാം നഷ്‌ടപ്പെട്ടവർക്കായുള്ള പ്രാഥമികതലത്തിലുള്ള താൽക്കാലിക പുനരധിവാസ പ്രവർത്തനങ്ങളിൽ ഉള്‍പ്പെടെ കേരളം അന്ന് ഒറ്റക്കെട്ടായി നിന്നു.

ഉയിരെടുത്ത ഉരുള്‍

ജൂലൈ 30ന് പുലർച്ചെ 1:46നാണ് മുണ്ടക്കൈയിലെ പുഞ്ചിരിമട്ടത്ത് ആദ്യ ഉരുൾപൊട്ടൽ ഉണ്ടാകുന്നത്. അതിഭയാനകമായി വലിയ മലവെള്ളപ്പാച്ചിലായി മാറിയ ദുരന്തം നാടിനെ ഒന്നാകെ തുടച്ചു കൊണ്ടു പോവുകയായിരുന്നു. പുലർച്ച 4:10 ഓടെ വീണ്ടും ഉരുൾപൊട്ടി. നേരം പുലർന്നതോടെയാണ് മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്തത്തിന്‍റെ വ്യാപ്‌തി നാടെല്ലാം അറിയുന്നത്. ദുരന്തം ഉണ്ടായത് മുതൽ നാടിനൊപ്പം രക്ഷാകരങ്ങളുമായി കേരളത്തിന്‍റെ വിവിധ ദിക്കുകളിൽ നിന്നെത്തിയ മനുഷ്യരും, വിവിധ സേനകളും സർക്കാർ സംവിധാനങ്ങളും അണിനിരക്കുകയായിരുന്നു.

300 ൽ അധികം ആളുകളാണ് ഈ ദുരന്തത്തിൽ മരണമടഞ്ഞത്. 183 വീടുകൾ പൂർണമായും അപ്രത്യക്ഷമായി. 145 വീടുകൾ പൂർണമായും തകർന്നു. വാസയോഗ്യമല്ലാത്ത 240 വീടുകൾ, ഭാഗികമായി തകർന്ന 170 വീടുകൾ, 340 ഹെക്‌ടറോളം കൃഷിയിടം എന്നിവയും മലവെള്ളപ്പാച്ചിലെടുത്തു. മുണ്ടക്കൈ ചൂരൽമല പുഞ്ചിരിമട്ടം പ്രദേശത്തെ 1013 കുടുംബങ്ങളിലെ 3000 ത്തിലധികം ആളുകളാണ് ഈ ഉരുൾ ദുരന്തത്തിന് ഇരകളായത്. മുണ്ടക്കൈ സർക്കാർ എൽപി സ്‌കൂളും വെള്ളാർമല സർക്കാർ വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളും അപകടത്തിൽ പൂർണമായി തകർന്നു. മുണ്ടക്കൈയിലെ മുസ്ലിം പള്ളിയും മദ്രസയും, ചൂരൽമലയിലെ അമ്പലവുമൊക്ക മണ്ണിലമർന്നു.

Mass Burial Of Landslide Victims (ETV Bharat)

കണ്ണീരൊപ്പിയ ദിനങ്ങൾ

സംസ്ഥാന സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം 231 ആളുകളുടെ മരണമാണ് സ്ഥിരീകരിച്ചത്. 78 ആളുകൾ കാണാമറയത്താണ്. 217 ശരീരഭാഗങ്ങൾ കണ്ടെത്തി. ഇതിൽ ഡിഎൻഎ പരിശോധനയിലൂടെ പലരെയും തിരിച്ചറിഞ്ഞു. 71 പേർക്കാണ് പരിക്കേറ്റിരുന്നത്. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിനാണ് അന്ന് വയനാട് സാക്ഷ്യം വഹിച്ചത്. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അടിയന്തര കൺട്രോൾ റൂമുകൾ തുറന്ന് വിവിധ തുറകളിൽ ഉള്ള രക്ഷാപ്രവർത്തന ദൗത്യങ്ങളെ സർക്കാർ ഏകോപിപ്പിച്ചു. ആർമി അടക്കമുള്ള സേനകളുടെ സഹായം ആദ്യഘട്ടത്തിൽ തന്നെ വയനാടിന് ലഭിച്ചു.

ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ നിരവധി പേരെ ദുരന്തമുഖത്ത് നിന്നും എയർ ലിഫ്റ്റ് ചെയ്യാൻ വ്യോമസേനക്ക് കഴിഞ്ഞു. മുണ്ടക്കൈ അട്ടമല ഭാഗങ്ങളിൽ കുടുങ്ങിയ നിരവധി കുടുംബങ്ങളെ എയർ ലിഫ്റ്റ് ചെയ്‌താണ് രക്ഷപ്പെടുത്തിയത്. അഗ്നിരക്ഷാസേന, പൊലീസ്, എൻഡിആർഎഫ് തുടങ്ങിയ സേനകളെ രക്ഷാപ്രവർത്തനങ്ങൾക്കായി വിന്യസിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ നേരിട്ട് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവരും അന്ന് വയനാട്ടിൽ എത്തി. തെരച്ചിലിനായി ഒരേസമയം 4000 അംഗങ്ങളാണ് ഉണ്ടായിരുന്നത്. കേന്ദ്ര സംസ്ഥാന സേനാ വിഭാഗത്തിലെ 1809 പേർ ദുരന്തമുഖത്ത് സജീവമായി.

ആദ്യഘട്ടത്തിലെ അതിവേഗ സഹായം

പുനരധിവാസവുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ സജീവമാകുമ്പോഴും ആദ്യദിനങ്ങളിൽ തന്നെ ദുരന്തത്തിനിരയായ 82 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായ 10000 രൂപ കൈമാറിയിരുന്നു. സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്നും നാല് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 2 ലക്ഷം രൂപയും പി എം എൻ ആർ എഫിൽ നിന്നും 2 ലക്ഷം രൂപ അടക്കം 8 ലക്ഷം രൂപ വീതം 93 കുടുംബങ്ങൾക്കും ഓഗസ്റ്റ് മാസം തന്നെ വിതരണം ചെയ്‌തിരുന്നു. 173 കുടുംബങ്ങൾക്ക് മൃതദേഹങ്ങളുടെ സംസ്‌കാര ചടങ്ങുകൾക്കായി പതിനായിരം രൂപ നൽകി. ദുരന്തബാധിതർക്ക് അടിയന്തര സഹായമായി ഒരു മാസത്തേക്ക് പ്രതി ദിനം 300 രൂപ വീതം നൽകിയിരുന്നു. എന്നാൽ ഓഗസ്റ്റ് മാസത്തിനപ്പുറം സഹായധനം നൽകുന്നതിൽ സർക്കാറിന് പിഴവ് സംഭവിച്ചു. അർഹരായ നിരവധി കുടുംബങ്ങൾക്ക് ഇപ്പോഴും സഹായധനം ലഭിക്കുന്നില്ല.

താത്ക്കാലിക പുനരധിവാസം

ഉറ്റവരെയും ഉടയവരെയും നഷ്‌ടപ്പെട്ട് ദുരന്തബാധിത പ്രദേശങ്ങളിൽ നിന്നും ക്യാമ്പുകളിൽ എത്തിയ 795 കുടുംബങ്ങൾക്കാണ് അന്ന് സർക്കാരും, വിവിധ സാംസ്‌കാരിക പ്രവർത്തകരും, ഓഗസ്റ്റ് അവസാനത്തോടെ താൽക്കാലിക പുനരധിവാസം ഒരുക്കിയത്. 2569 പേരാണ് പുനരധിവാസത്തിന്‍റെ ആദ്യഘട്ടമായ തത്ക്കാലിക വാടക മുറികളിലേക്ക് പോയത്. ഇവർക്കായി വൈത്തിരി താലൂക്കിലെ വിവിധ വാടകവീടുകളും സർക്കാർ സംവിധാനങ്ങളുമാണ് അന്ന് കണ്ടെത്തിയത്. ബന്ധു വീടുകളിലേക്ക് മടങ്ങിയവർക്കും തുല്യ പരിഗണനയിലുള്ള ധനസഹായങ്ങളാണ് അന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നത്.

Rescue Operations Wayanad Landslide (ETV Bharat)

പുനരധിവാസം

തുടക്കത്തിൽ എല്ലാം വേഗത്തിൽ ആയിരുന്നെങ്കിലും പിന്നീട് പുനരധിവാസ പ്രവർത്തനങ്ങള്‍ മെല്ലെപ്പോക്കായി. രാഷ്ട്രീയ വാദ പ്രതിവാദങ്ങൾക്കിടയിലും ഒരൊറ്റ രാത്രി കൊണ്ട് ഒന്നുമല്ലാതായ ഒരു ജനത ഇപ്പോയും പെരുവഴിയിൽ ആണ്. അവർ പല നാടുകളിലായി അതിഥികളെപ്പോലെ താമസിക്കുകയാണ്. 2019ലെ പുത്തുമല ദുരന്തത്തിനു ശേഷമുള്ള പുനരധിവാസ പ്രവർത്തന ശൈലി ഇവിടെയും ആവർത്തിക്കുകയാണ് സർക്കാർ. ഏകദേശം മൂന്നര വർഷം സമയമെടുത്താണ് അവിടെ അന്ന് പുനരധിവാസം നടന്നത്. പുനരധിവാസ പ്രവർത്തനങ്ങളിൽ കാര്യമായ പാളിച്ചകൾ സംഭവിച്ചതായി ഇന്നും പരാതികൾ ഉണ്ട്.

ചോർന്നിരിക്കുന്ന വീടുകൾ അവിടെയുണ്ട്. ആ പുത്തുമല ഇവിടെയും ആവർത്തിക്കരുതെന്നാണ് മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്ത ബാധിതർ പറയുന്നത്. ദുരന്തം നടന്ന് 142 ദിവസം പിന്നീടുമ്പോഴും ആരെയാണ് പുനരധിവസിപ്പിക്കേണ്ടത് എന്ന് സർക്കാറിന് ധാരണയായിട്ടില്ല. ഡിസംബർ 20ന് പുറത്തിറക്കിയ കരട് ലിസ്റ്റിൽ വലിയ ആക്ഷേപമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. വീടും കുടുംബവും നഷ്‌ടപ്പെട്ടവർക്കാണ് പ്രഥമ പരിഗണനയെന്ന് സർക്കാർ പറയുമ്പോഴും ലിസ്റ്റിൽ നിന്ന് അർഹരായ 137 ആളുകൾ പുറത്താണെന്ന് ദുരന്തബാധിതരുടെ ആക്ഷൻ കമ്മിറ്റിയായ ജനശബ്‌ദം ആക്ഷൻ കമ്മിറ്റി ഇതിനോടകം പരാതിപ്പെട്ടു കഴിഞ്ഞു.

പത്തുവർഷം മുമ്പ് നാടുവിട്ടു പോയവർ പോലും ലിസ്റ്റിൽ ഉൾപ്പെട്ടപ്പോൾ വീട് പൂർണമായും നഷ്‌ടപെട്ട പലരും ലിസ്റ്റിന് പുറത്തായി. ഇതോടെ കരട് ലിസ്റ്റിനെതിരെ നാട്ടുകാർ രംഗത്ത് വന്നു. മുഴുവനാളുകൾക്കും പുനരധിവാസം ഒരുക്കണമെന്നാണ് ഇവർ ആവശ്യം ഉന്നയിക്കുന്നത്. മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങൾ പൂർണമായി റെഡ് സോണിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ ആ പ്രദേശത്തുള്ള വീടും മറ്റും അവശേഷിച്ച പലരും പുനരധിവാസ ലിസ്റ്റിൽ നിന്നും പുറത്തായി. ഇനി ഒരിക്കലും അവിടെ താമസ യോഗ്യമല്ലെന്ന് പറയുമ്പോഴാണ് ഇവർ ലിസ്റ്റിൽ നിന്നും പുറത്താകുന്നത്. സംസ്ഥാന സർക്കാർ ഏകോപിച്ച ഉദ്യോഗതലത്തിൽ നടത്തിയ സർവേയുടെ ഭാഗമായാണ് ലിസ്റ്റ് പുറപ്പെടുവിച്ചത്.

Rescue Operations Wayanad (ETV Bharat)

ലിസ്റ്റ് വിവാദമായപ്പോൾ സംസ്ഥാന സർക്കാർ മേപ്പാടി ഗ്രാമപഞ്ചായത്തിന് മേൽ പഴിചാരി വിഷയം രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നു എന്നാണ് നിലവിലുയരുന്ന ആക്ഷേപം. പുനരധിവാസത്തിന്‍റെ കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ കുറ്റപ്പെടുത്തലല്ലാതെ മറ്റൊന്നും കാര്യമായി നടക്കാത്തതിൽ പ്രതീക്ഷ നഷ്‌ടപ്പെട്ടിരിക്കുകയാണ് വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്‌ടപ്പെട്ട ദുരിതബാധിതർ. ഒരുമാസമായി ഭക്ഷ്യക്കിറ്റും നിലച്ചതോടെ പട്ടിണിയുടെ വക്കിലാണു പല കുടുംബങ്ങളും. ഉരുൾപൊട്ടലുണ്ടായി നാലു മാസം കഴിഞ്ഞിട്ടും പുനരധിവാസത്തിനുള്ള പ്രാരംഭ നടപടികൾപോലും ആയില്ല. ഗുണഭോക്തൃ പട്ടികയിൽപോലും അന്തിമ തീരുമാനമായിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇവർക്ക് ലഭിച്ചുകൊണ്ടിരുന്ന ഭക്ഷ്യകിറ്റും ഒരു മാസമായി നിലച്ചത്.

പുഴുവരിച്ച അരി വിതരണം ചെയ്‌തതിനെ തുടർന്ന് ഡിവൈഎഫ്ഐ ഉൾപ്പെടെ വിവിധ രാഷ്‌ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിൽ വലിയ സമരം നടത്തി. റവന്യു വകുപ്പ് വിതരണം ചെയ്‌ത കിറ്റിൽ പഞ്ചായത്തിന് ഉത്തരവാദിത്തമില്ല എന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ നിലപാട്. എന്തായാലും നവംബർ ഏഴു മുതൽ കിറ്റ് വിതരണം മുടങ്ങി. പല കുടുംബങ്ങളും പട്ടിണി കൂടാതെ കഴിഞ്ഞുപോയത് ഈ കിറ്റിനെ ആശ്രയിച്ചായിരുന്നു. വാടക വിതരണം ഉൾപ്പെടെ മുടങ്ങുന്നതോടെ വറചട്ടിയിൽനിന്ന് എരിതീയിലേക്കു ചാടിയ അവസ്ഥയിലാണ് ദുരന്ത ബാധിതർ.

Protest By Political Parties For Distributing Wormy Rice (ETV Bharat)

സ്ഥലം ഏറ്റെടുപ്പ് ഉടൻ നടക്കില്ല

വീട് നിർമാണത്തിനും പുനരധിവാസത്തിനുമായി സർക്കാർ കണ്ടെത്തിയ സ്ഥലം ഉടൻ ഏറ്റെടുക്കാൻ സാധിക്കില്ലെന്നാണ് നിയമ വിദഗ്‌ധർ പറയുന്നത്. കേസ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇത്തരം നൂലാമാലകൾ ഒന്നുമില്ലാത്ത ധാരാളം സ്ഥലം വയനാട്ടിൽ ലഭിക്കാൻ ഉണ്ടെങ്കിലും അതിനൊന്നും സർക്കാർ ശ്രമിക്കാത്തത് പുനരധിവാസത്തിൽ ആത്മാർത്ഥത ഇല്ലാത്തതുകൊണ്ടാണെന്നാണ് ആരോപണം. സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകിയാൽ വീട് നിർമിച്ചു നൽകാമെന്ന് അറിയിച്ച പല സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്വന്തം നിലക്ക് സ്ഥലം കണ്ടെത്താൻ ശ്രമം തുടങ്ങി. സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകാൻ സാധ്യതയില്ലെന്ന് കണക്കുകൂട്ടലിലാണ് നീക്കം.

പ്രതീക്ഷ സംഘടനകളിൽ

കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുനർനിവാസം നടത്തുമെന്ന പ്രതീക്ഷ നഷ്‌ടപ്പെട്ട ദുരന്ത ബാധിതർ സന്നദ്ധ സംഘടനകളുടെയും മറ്റും മേൽ ആണ് അവസാന പ്രതീക്ഷ വക്കുന്നത്. പുൽപ്പള്ളിയിൽ സന്നദ്ധ സംഘടന 15 വീടുകളുടെ നിർമാണം പൂർത്തീകരിച്ചു കൈമാറി. തൃക്കരിപ്പറ്റയിൽ 37 വീടുകളുടെയും കമ്മ്യൂണിറ്റി ഹാളിന്‍റെയും നിർമാണം അന്തിമഘട്ടത്തിലാണ്. മുട്ടിലിൽ 10 വീടുകളും നിർമാണത്തിലിരിക്കുകയാണ്. കൂടാതെ പല വ്യക്തികളും ഒന്നോ രണ്ടോ വീടുകളും നിർമിച്ചു നൽകുന്നുണ്ട്.

പരസ്‌പരം പഴിചാരി കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍

ദുരന്തമുഖത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ചു നിന്ന് പ്രവർത്തിച്ചതാണ് രക്ഷാപ്രവർത്തനം ഉൾപ്പെടെ സുഗമമാക്കാൻ സാധിച്ചത്. വാടക വീടുകളിലേക്ക് മാറ്റുന്നതിനും ഗൃഹോപകരണങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ നൽകുന്നതും സമയബന്ധിതമായി നടത്താൻ സാധിച്ചു. ഇതിനെല്ലാം സംഘടനകളും ജനങ്ങളും ഒപ്പം നിന്നു. എന്നാൽ താൽക്കാലിക പരിഹാരം കണ്ട ശേഷം കളം വിടുന്ന സർക്കാരുകളെയാണ് ദുരന്തബാധിതർ പിന്നീട് കണ്ടത്.

വാടകവീടുകളിൽ പലരുടെയും കാരുണ്യം കൊണ്ട് മാത്രമാണ് നൂറുകണക്കിന് കുടുംബങ്ങൾ ദിവസം തള്ളിനീക്കുന്നത്. ഭൂരിഭാഗം പേർക്കും തൊഴിലില്ല. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും തോട്ടം തൊഴിലാളികൾക്ക് മറ്റു സ്ഥലത്തു തൊഴിൽ നൽകുമെന്ന് എസ്റ്റേറ്റ് അധികൃതർ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. തൊഴിലെടുക്കാൻ സാധിക്കുന്ന മാനസികാവസ്ഥയിലേക്ക് തിരിച്ചെത്താനും ദുരന്തബാധിതർക്ക് ആയിട്ടില്ല. ദുരന്തം നടന്ന് നാലുമാസം കഴിയുമ്പോഴും, ജൂലൈ 30ന് പുലർച്ചെ നനഞ്ഞ മഴയിലും ചെളിയിലും കുതിർന്ന അതേ നിൽപ്പ് നിൽക്കുകയാണ് ദുരന്തബാധിതർ.

CM Pinarayi Vijayan Receives PM Modi During His Wayanad Visit (ETV Bharat)

സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ 677 കോടി രൂപയുണ്ടെങ്കിലും കേരളത്തിനു വയനാടിന്‍റെ കാര്യത്തിൽ ആ തുക ചെലവഴിക്കണമെങ്കിൽ കേന്ദ്രം മാനദണ്ഡം മാറ്റണം. കേന്ദ്രം അധികമായി പണം തരുന്നില്ല. സംസ്ഥാനത്തിന്‍റെ നിധി ചെലവഴിക്കാനുള്ള മാനദണ്ഡത്തിൽ ഇളവും തരുന്നില്ലെന്നാണ് കേരളം നേരിടുന്ന പ്രശ്‌നം. പ്രധാനമന്ത്രി വയനാട് സന്ദർശിച്ച ഘട്ടത്തിൽ കേരളത്തോട് ആവശ്യപ്പെട്ടത് വിശദമായി മെമ്മോറാണ്ടം നൽകാനാണ്. എന്നാൽ കേരളം ഈ മെമ്മോറാണ്ടം നൽകാനും വൈകി. പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്‌മെന്‍റ് ആണ് കേന്ദ്രം പിന്നീട് ആവശ്യപ്പെട്ടത്.

എന്നാൽ രാജ്യത്തെങ്ങും പിഡിഎൻഎ നടപ്പാക്കാനുള്ള മാർഗ നിർദേശം കേന്ദ്രം പുറത്തിറക്കിയതാകട്ടെ ഇക്കഴിഞ്ഞ ഓഗസ്റ്റിലും. മാർഗ നിർദേശം വൈകിയതിനാൽ സ്വാഭാവികമായും കേന്ദ്ര സംഘത്തിന്‍റെ സന്ദർശനത്തിനു ശേഷം കേരളത്തിന് പിഡിഎൻഎ തയ്യാറാക്കാൻ സമയം വേണ്ടിവന്നു. 2018 ല്‍ പ്രളയം ഉണ്ടായപ്പോൾ കേരളമാണ് ആദ്യമായി പിഡിഎൻഎ എന്ന ആശയം കേന്ദ്രത്തിനു മുന്നിൽ വയ്ക്കുന്നത്. ആശയം കേരളത്തിന്‍റേതാണെങ്കിലും അന്ന് മാർഗനിർദേശം ഇല്ലാതിരുന്നതിനാൽ പണം ലഭിച്ചില്ല. കേന്ദ്ര സംഘം സന്ദർശനം നടത്തിയാൽ 90 ദിവസത്തിനകം പിഡിഎൻഎ നൽകിയാൽ മതി. ആ സമയപരിധി കേരളം പാലിച്ചിട്ടുണ്ടെന്ന് സർക്കാർ പറയുന്നു. പിഡിഎൻഎ നൽകാതെ തന്നെ അടുത്തിടെ മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം പണം നൽകിയിട്ടുണ്ടെന്നും കേരളം ചൂണ്ടിക്കാണിക്കുന്നു.

Indian Army During Rescue Operations (ETV Bharat)

വയനാടിന്‍റെ കാര്യത്തിൽ കേന്ദ്രം കോടതിയെ അറിയിച്ചത്, കേരളത്തിന്‍റെ ദുരന്ത നിവാരണ നിധിയിൽ നിന്ന് 153 കോടി രൂപ ചെലവഴിക്കാൻ അനുമതി നൽകിയെന്നാണ്. എന്നാൽ അവിടെയും കേന്ദ്ര മാനദണ്ഡം മാറ്റിയിട്ടില്ല. ഒരു വീടു തകർന്നാൽ 1. 30 ലക്ഷം രൂപ നൽകാനേ വ്യവസ്ഥയുള്ളൂ. കേരളത്തിലെ സാഹചര്യമനുസരിച്ച് ആ തുക തീരെ കുറവാണ്. അതുകൊണ്ടാണ് പണം നൽകിയില്ലെങ്കിലും മാനദണ്ഡം മാറ്റണമെന്ന് കേരളം ആവശ്യപ്പെടുന്നത്. അടുത്തവർഷം അധികം നൽകാം, ഇത്തവണ കേരളത്തിന്‍റെ നിധിയിൽ നിന്നെടുത്ത് ചെലവഴിക്കു എന്ന ഉറപ്പും കേന്ദ്രം നൽകുന്നില്ല. കണക്കുകളും റിപ്പോർട്ടുകളും സമർപ്പിക്കാൻ കോടതി സംസ്ഥാന സർക്കാരിന് സമയം നൽകിയിട്ടുണ്ട്. കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്താൻ ആകുമെന്ന് പ്രതീക്ഷയാണ് സർക്കാറിനുള്ളത്.

ആശയ കുഴപ്പം ഉണ്ടാക്കരുതെന്ന് കോടതി

ഉരുൾപൊട്ടൽ ഉണ്ടായ വയനാട് ചൂരൽമല മുണ്ടക്കൈയിൽ പുനരധിവാസ പ്രവർത്തനങ്ങളിൽ കണക്കുകളിൽ ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നതിന് കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും നേരെ ഡിസംബർ ആദ്യവാരത്തിൽ ഹൈക്കോടതി വിമർശനം ഉയർത്തി. കേന്ദ്രം വകയിരുത്തിയ തുകയും സംസ്ഥാനം പ്രതീക്ഷിക്കുന്ന തുകയും തമ്മിലുള്ള വ്യത്യാസം എത്ര? വ്യത്യാസമുണ്ടെങ്കിൽ അതിനുള്ള വഴി എന്താണ് തുടങ്ങിയവ അറിയിക്കണം എന്നും കോടതി നിർദേശിച്ചു. വിവരങ്ങളിൽ വ്യക്തത വരുത്താനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഫിനാൻസ് ഓഫിസറോട് കോടതി ആവശ്യപ്പെട്ടിരുന്നു.

സഹായം നൽകുന്നതിനെ നടപടിക്രമങ്ങൾ ബാധിക്കരുതെന്ന് കോടതി പ്രത്യേകം പരാമർശിച്ചിരുന്നു. ദുരന്തസമയത്ത് സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ എത്ര രൂപയുണ്ടായിരുന്നു, എത്ര രൂപ വിനിയോഗിച്ചു, നിലവിൽ എത്ര രൂപയുണ്ട്, എത്ര രൂപ ചെലവിടാം തുടങ്ങിയ വിവരങ്ങളാണ് കോടതി സംസ്ഥാന സർക്കാരിൽ നിന്നും തേടിയത്. അനുവദിച്ച തുകയെ സംബന്ധിച്ച് കേന്ദ്ര സർക്കാരിനോടും കോടതി ആരാഞ്ഞു. ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 153. 4 6 7 കോടി രൂപയുടെ സഹായം നൽകിയെന്ന് കേന്ദ്രം പറയുന്നുണ്ടെങ്കിലും ഇത് വിനിയോഗിക്കുന്നതിൽ നിബന്ധന വച്ചത് പ്രതിസന്ധിയാണെന്ന് കേരളം വിശദീകരിച്ചു. തുടർന്നാണ് വ്യക്തത വരുത്താൻ കോടതി നിർദേശിച്ചത്. ദുരന്തം ഉണ്ടാകുമ്പോൾ സഹായം നേരിട്ട് നൽകാൻ കഴിയുമോ എന്നതിൽ വിശദീകരണം നൽകാമെന്നും കേന്ദ്രസർക്കാർ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Bailey Bridge Construction, Wayanad (ETV Bharat)

വയനാട് നിവേദനം വൈകിയോ?

വയനാട് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ധനസഹായം സംബന്ധിച്ച് പരസ്‌പരമുള്ള പഴിചാരൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തുടരുകയാണ്. കേന്ദ്രത്തിന്‍റെ അവഗണനക്കെതിരെ സിപിഎം സംസ്ഥാനത്താകെ സമരപരിപാടികൾ സംഘടിപ്പിച്ച് പ്രതിഷേധിക്കുമ്പോൾ, സംസ്ഥാന സർക്കാർ അസസ്മെന്‍റ് മെമ്മോ നൽകാൻ മൂന്നര മാസം വൈകിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. അസസ്മെന്‍റ് മെമ്മോ നൽകിയത് സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും പറയുന്ന തീയതികളിലും പൊരുത്തക്കേട് ഉണ്ട്.

വയനാടൻ എംപി പ്രിയങ്കാ ഗാന്ധിക്ക് നൽകിയ മറുപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി സംസ്ഥാന സർക്കാരിനെ കുറ്റപെടുത്തുകയാണ് ചെയ്‌തത്. ദുരന്തമുണ്ടായി മൂന്നര മാസം കഴിഞ്ഞിട്ടും അസസ്മെന്‍റ് മെമ്മോ നൽകാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെന്ന് അമിത്ഷായുടെ മറുപടിയിൽ പറയുന്നു. വിഷയത്തിൽ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് പ്രിയങ്കക്കുള്ള മറുപടിയിലും കേന്ദ്രം ആവർത്തിച്ചിരിക്കുന്നത്. 2219 കോടി രൂപയുടെ ധനസഹായം ആവശ്യപ്പെട്ട് നവംബർ 13ന് മാത്രമാണ് സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകിയതെന്നാണ് കേന്ദ്രസർക്കാർ ഹൈക്കോടതിയിലും വ്യക്തമാക്കിയിരിക്കുന്നത്.

REscue Operations, Wayanad Landslide (ETV Bharat)

മെമ്മോറാണ്ടം നൽകിയത് സംബന്ധിച്ച് സംസ്ഥാന സർക്കാർ പറയുന്ന തീയതിയും കേന്ദ്രം അറിയിക്കുന്ന തീയതിയും തമ്മിൽ വലിയ പൊരുത്തക്കേട് ആണുള്ളത്. ഓഗസ്റ്റ് 14ന് ദേശീയ ദുരന്ത നിവാരണ സമിതി നിർദേശിച്ച പോസ്റ്റ് ഡിസാസ്റ്റർ നീറ്റ് അസസ്മെന്‍റ് ഉൾപ്പെടെ കേരളം തയ്യാറാക്കി എന്നും ഓഗസ്റ്റ് 9ന് മെമ്മോറാണ്ടം തയ്യാറാക്കി 17ന് കേന്ദ്രത്തിന് നൽകിയെന്നും ആണ് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചിരുന്നത്. എന്നാൽ രണ്ടുമാസം കഴിഞ്ഞ് നവംബർ 11ന് മാത്രമാണ് അസസ്മെന്‍റ് മെമ്മോ ലഭിച്ചതെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.

ഉരുൾപൊട്ടലിൽ ഉറ്റവർ നഷ്‌ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി

വയനാട് ഉരുൾപൊട്ടലിൽ ദുരന്തത്തിൽ കുടുംബത്തെയും പിന്നീട് നടന്ന വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്‌ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകി. റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്‌തികയിലാണ് നിയമനം. ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുമ്പ് പ്രഖ്യാപിച്ചിരുന്നു. ചൂരൽ മലയിലെ സ്‌കൂൾ റോഡിന്‍റെ വശത്തായിരുന്നു ശ്രുതിയുടെ വീട്. ഉരുൾപൊട്ടലിൽ മാതാപിതാക്കളായ ശിവണ്ണനെയും സവിതയെയും സഹോദരി ശ്രേയയേയും ശ്രുതിക്ക് നഷ്‌ടപ്പെട്ടു.

പിന്നീട് ശ്രുതിക്ക് തണലായി ഉണ്ടായിരുന്നത് പ്രതിശ്രുത വരൻ ജെൻസൺ ആയിരുന്നു. ഡിസംബറിൽ ആണ് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ സെപ്റ്റംബർ 10ന് ശ്രുതിയും ജെൻസണും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ജെൻസൺ മരിച്ചു. പരിക്കേറ്റ ശ്രുതി സുഖം പ്രാപിച്ചുവരുകയാണ്. ഒറ്റപ്പെട്ടുപോയ ശ്രുതി തനിച്ചാകില്ലെന്നും സർക്കാർ ചേർത്തുപിടിക്കും എന്ന് റവന്യൂ മന്ത്രി കെ രാജനും ഉറപ്പു നൽകിയിരുന്നു.

Sruthi And Jaison (ETV Bharat)

പരിക്കേറ്റ 136 പേരിൽ സഹായം ലഭിച്ചത് 37 പേർക്ക്

ഉരുൾപൊട്ടൽ ദുരന്തത്തിൽ പരിക്കേറ്റവർ ചികിത്സക്ക് പണമില്ലാതെ ദുരിതത്തിലാണ്. പരിക്കേറ്റവരിൽ ചികിത്സക്ക് അർഹരായവർ 136 പേർ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ ഇതുവരെ ധനസഹായം ലഭിച്ചത് 30 പേർക്കാണ്. ബാക്കിയുള്ളവർക്ക് ധനസഹായം അനുവദിക്കുന്ന കാര്യത്തിൽ ഇതുവരെയായിട്ടും തീരുമാനമായിട്ടില്ല. ബാക്കിയുള്ളവർക്ക് ധനസഹായം അനുവദിക്കുന്ന കാര്യത്തിൽ എല്ലാം പരിശോധിച്ച ശേഷമേ തീരുമാനമെടുക്കാൻ കഴിയൂ എന്നാണ് ബന്ധപ്പെട്ട അധികൃതർ പറയുന്നത്. അതുവരെ ചികിത്സയ്ക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ കഴിയുകയാണ് ദുരന്തബാധിതർ. ദുരന്തത്തിൽ പരിക്കേറ്റവർക്ക് പുറമേ വൃക്ക രോഗികളും കിടപ്പുരോഗികളും മറ്റു അസുഖമുള്ളവരും ഇക്കൂട്ടത്തിൽ ഉണ്ട്.

പ്രക്ഷോഭം ശക്തമാക്കാന്‍ 'ജനശബ്‌ദം'

പുനരധിവാസം വേഗത്തിൽ ആയില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ കൂട്ടായ്‌മയായ ജനശബ്‌ദം ആക്ഷൻ കമ്മിറ്റി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ദുരന്തം ഉണ്ടായി മാസങ്ങൾ പിന്നിട്ടിട്ടും പുനരധിവാസ നടപടികൾ എങ്ങും എത്തിയില്ലെന്നും സർക്കാരിന്‍റെ പുനരധിവാസം വൈകുന്ന സാഹചര്യത്തിൽ സ്വന്തം നിലയിൽ പുനരധിവാസം ഒരുക്കാൻ ദുരന്തബാധിതർക്ക് അവസരം നൽകണമെന്നും ആക്ഷന്‍ കമ്മിറ്റി ചെയർമാന്‍ നസീർ പറഞ്ഞിരുന്നു.

നസീറും ദുരന്തത്തിന്‍റെ ഇരയാണ്. 'പ്രിയപ്പെട്ടവരും ജീവിതസമ്പാദ്യവുമെല്ലാം നഷ്‌ടപ്പെട്ട്, ഒരു ജനത ഒരു ദിവസം കൊണ്ടാണ് അവരുടെ മണ്ണിൽ നിന്നും തൂത്തെറിയപ്പെട്ടത്. ഇനിയൊരിക്കലും തിരികെ കിട്ടാത്തവിധം സ്വന്തമായുണ്ടായിരുന്നതെല്ലാം ഞങ്ങൾക്ക് നഷ്‌ടപ്പെട്ടു. ദുരന്തം നടന്നതിന് പിന്നാലെ ഞങ്ങളെ ചേർത്തുപിടിക്കാൻ സർക്കാരും സമൂഹവും ഉപാധികളില്ലാതെ മുന്നോട്ടു വന്നിരുന്നു.

Action Committee Janashabdham Protest Seeking Quick Rehabilitation (ETV Bharat)

പ്രതീക്ഷ പകരുന്ന പ്രഖ്യാപനങ്ങളും ആശ്വാസ നടപടികളും ആ ഘട്ടത്തിൽ ഉണ്ടായി. പക്ഷെ ഇപ്പോഴും ദുരന്ത ബാധിതർ ദുതിതത്തിലാണ്. പുനരധിവാസം എങ്ങുമെത്താതെ നിൽക്കുമ്പോൾ കേരളം കേന്ദ്രത്തെയും, കേന്ദ്രം കേരളത്തെയും കുറ്റപ്പെടുത്തുകയാണ്. കോടതിയിൽ ഇരു സർക്കാരുകളും വാദ പ്രതിവാദങ്ങൾ ഉന്നയിക്കുമ്പോൾ ദുരന്തബാധിതർ ഇപ്പോഴും ഇരകളായി തുടരുകയാണെന്ന് ചൂരൽമലക്കാർ രൂപീകരിച്ച ജനശബ്‌ദം എന്ന ആക്ഷൻ കമ്മിറ്റിയുടെ ചെയർമാൻ കൂടിയായ നസീർ ആലക്കൽ അറിയിച്ചു.

ഈ നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ ആത്മാർഥത കാണിച്ചിരുന്നെങ്കിൽ ഒരിക്കലും ജനശബ്‌ദത്തിന്‍റെ ആവശ്യമുണ്ടായിരുന്നില്ല. ഒരു രാഷ്ട്രീയ പാർട്ടികളും തങ്ങൾ ദുരിതബാധിതർക്ക് വേണ്ടി ആത്മാർഥത കാണിച്ചില്ല. കോൺഗ്രസ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ സമരം ചെയ്യുന്നു, സിപിഎം കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്നു, ബിജെപി കേരളത്തിനെതിരെയും, പഞ്ചായത്തിനെതിരെയും സമരം ചെയ്യുന്നു. എല്ലാവരും അവരവരുടെ രാഷ്ട്രീയം നോക്കിയാണ് സമരം ചെയ്യുന്നത്. തങ്ങൾക്കതിൽ വിഷമമുണ്ട്. അതിനാലാണ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചതെന്ന് നസീർ വ്യക്തമാക്കി.

ഇസാഫ് ബാങ്ക്, ഭാരത് ഫിനാൻസ്, കേരള ഗ്രാമീൺ ബാങ്ക് എന്നിവിടങ്ങളിൽ നിന്നാണ് ഞാൻ ലോണെടുത്തത്. ചെറിയ തുകകളാണ് ലോണായി എടുത്തത്. അത് എഴുതിത്തള്ളാനുള്ള തീരുമാനം മുകളിൽ നിന്ന് വന്നിട്ടില്ലെന്നാണ് ഈ ബാങ്കുകളെല്ലാം പറയുന്നത്. ജീവൻ മാത്രം ബാക്കിയായ ഞങ്ങളെങ്ങനെ ഈ കടം വീട്ടും. ഇങ്ങനെ ഒരുപാട് പേരുണ്ടിവിടെ. മൂന്ന് മാസമായിട്ടും അതിജീവിക്കാനുള്ള ഒരു സാധ്യതയും മുന്നിൽ തെളിയാത്തവർ. അവിടേക്കാണ് ഈ ബാങ്കുകൾ കടങ്ങളുടെ കണക്കുമായി കടന്നുവരുന്നത് നസീർ വ്യക്തമാക്കി.

​ഉദ്യോ​ഗ​സ്ഥ​രു​ടെ അ​ഭാ​വ​മി​ല്ലെ​ന്ന് ജി​ല്ലാ ക​ല​ക്‌ട​ര്‍

മുണ്ട​ക്കൈ ചൂ​ര​ല്‍മ​ല ഉ​രു​ള്‍പൊ​ട്ട​ല്‍ ദു​ര​ന്ത പു​ന​ര​ധി​വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഇതുവരെയും ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഭാ​വ​മി​ല്ലെ​ന്ന് ജി​ല്ലാ ക​ല​ക്‌ട​ര്‍ ഡി ആ​ര്‍ മേ​ഘ​ശ്രീ അറിയിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് കാലയളവിൽ എഡി​എ​മ്മി​ന്‍റെ​യും ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ടി​ന്‍റെ​യും അ​ഭാ​വ​ത്തി​ല്‍ യ​ഥാ​ക്ര​മം ഡെപ്യൂ​ട്ടി ക​ല​ക്‌ട​ര്‍ (എ​ല്‍ ആ​ര്‍), ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ട് (എം) ​വി​ഭാ​ഗം എ​ന്നി​വ​ര്‍ക്ക് ചുമ​ത​ല ന​ല്‍കി​യിരുന്നു എന്നും കലക്‌ടര്‍ വ്യക്തമാക്കി.

നി​ല​വി​ല്‍ 773 കു​ടും​ബ​ങ്ങ​ളെ വാ​ട​ക വീ​ടു​ക​ളി​ലും 64 കു​ടും​ബ​ങ്ങ​ളെ സ​ര്‍ക്കാ​ര്‍ ക്വാ​ട്ടേ​ഴ്‌സി​ലുമായാ​ണ് താ​ല്‍ക്കാ​ലി​ക​മാ​യി പു​ന​ര​ധി​വ​സി​പ്പി​ച്ച​ത്. അ​ര്‍ഹ​രാ​യ​വ​ര്‍ക്കു​ള്ള ധ​ന​സ​ഹാ​യം യഥാ​സ​മ​യം വി​ത​ര​ണം ചെ​യ്‌തു വ​രി​ക​യാ​ണ്. ദു​ര​ന്ത ​ബാ​ധി​ര്‍ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം, മര​ണ​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ര്‍ക്കു​ള്ള ധ​ന​സ​ഹാ​യം, ജീ​വ​നോ​പാ​ധി ന​ഷ്‌ടപ്പെ​ട്ട​വ​ര്‍ക്കു​ള്ള സഹായം, മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യം, പ​രി​ക്കേ​റ്റ​വ​ര്‍ക്കു​ള്ള ധ​ന​സ​ഹാ​യം ​എന്നി​വയും വി​ത​ര​ണം ചെ​യ്‌തു എന്നും കലക്‌ടര്‍ വ്യക്തമാക്കി.

മുണ്ടക്കൈ - ചൂരൽമല ദുരന്ത ബാധിതർക്കായി കൽപ്പറ്റ നഗരസഭയിലെ എൽസ്‌റ്റൺ, മേപ്പാടിയിലെ നെടുമ്പാല എസ്‌റ്റേറ്റുകളിൽ നിർമിക്കാൻ ലക്ഷ്യമിടുന്ന ടൗൺഷിപ്പുകളുടെ രൂപരേഖ തയ്യാറായിട്ടുണ്ട്. കിഫ്‌ബിയുടെ കീഴിലുള്ള കിഫ്‌കോൺ കൺസൾട്ടൻസിയാണ്‌ രൂപരേഖ തയ്യാറാക്കിയത്‌. വീടുകൾ, ആശുപത്രി, സ്‌കൂൾ, ആരാധനാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, റോഡുകൾ, വിനോദ കേന്ദ്രങ്ങൾ, കളിസ്ഥലം തുടങ്ങിയവ രൂപരേഖയിലുണ്ട്‌. സ്ഥലം ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ എസ്‌റ്റേറ്റ്‌ മാനേജ്‌മെന്‍റുകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും തീരുമാനം പെട്ടെന്നുണ്ടായേക്കും. ദുരന്തനിവാരണ നിയമനുസരിച്ച്‌ ഏറ്റെടുക്കുന്നതിൽ തടസമുണ്ടാകില്ലെന്നാണ്‌ നിയമ വിദഗ്‌ധരുടെ വിലയിരുത്തല്‍ എന്നും കലക്‌ടർ മേഘശ്രീ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.