വയനാട്, ഇടുക്കി ജില്ലകളെ വനവത്ക്കരിച്ച് ജനങ്ങളെ കുടിയിറക്കാനും ഫണ്ട് കൈക്കലാക്കാനും നീക്കം: സണ്ണി പൈമ്പിള്ളി
🎬 Watch Now: Feature Video
Published : Feb 20, 2024, 4:54 PM IST
ഇടുക്കി: വയനാട്, ഇടുക്കി ജില്ലകളെ പൂർണമായും വനവൽക്കരണ പ്രദേശമായി പ്രഖ്യാപിച്ച് ഇരു ജില്ലകളിലും ഉള്ള മനുഷ്യ ജന്മങ്ങളെ കുടിയിറക്കി യുഎൻഡിപിയുടെ കാർബൺ ഫണ്ട് കൈക്കലാക്കുന്നതിനു വേണ്ടി ഭരിക്കുന്ന കക്ഷികളും പ്രതിപക്ഷത്ത് ഇരിക്കുന്ന (Attempt to collect Fund from UNDP)കക്ഷികളും അതിന് ചുക്കാൻ പിടിക്കുന്ന ചില കപട പരിസ്ഥിതി വാദികളും ചേർന്ന് നടത്തുന്ന അഭ്യാസങ്ങളാണ് ഇതിനെല്ലാം പിന്നിൽ എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡന്‍റ് സണ്ണി പൈമ്പിള്ളി(Attempt forestation of Wayanadu, Idukki). കോടതി വിധിയെ തുടർന്ന് പൂപ്പാറ പന്നിയാർ പുഴയോരത്തെ വ്യാപാരികളെ കുടിയൊഴിപ്പിച്ചതിൽ പ്രതിഷേധിച്ച്( Sunny Paimpilly) മർച്ചന്‍റ് അസോസിയേഷന്‍റെയും പൂപ്പാറ ആക്ഷൻ കൗൺസിലിന്‍റെയും നേതൃത്വത്തിൽ നടന്ന ഏകദിന പ്രതിഷേധ ധർണ്ണ സമരത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ആസൂത്രിത ശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ സമിതിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചിരുന്നു. പ്രകടനത്തില്‍ നൂറ് കണക്കിന് പേര്‍ പങ്കെടുത്തു.