വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗം - ALL PARTY MEETING AT WAYANAD - ALL PARTY MEETING AT WAYANAD

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Aug 1, 2024, 12:48 PM IST

Updated : Aug 1, 2024, 1:17 PM IST

വയനാട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ സർവകക്ഷിയോഗം. വയനാട് കലക്‌ടറേറ്റിലെ എപിജെ ഹാളിലാണ് യോഗം നടക്കുന്നത്. ദുരിത മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്താനാണ് യോഗം വിളിച്ചു ചേർത്തത്. വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ, ജില്ലയിലെ എംഎൽഎമാർ, ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ്, രാഷ്ട്രീയ പാർട്ടി നേതാക്കൾ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. ഹെലികോപ്‌റ്റർ മാർഗമാണ് മുഖ്യമന്ത്രി വയനാട്ടിലെത്തിയത്. ചീഫ് സെക്രട്ടറി ഡോ. വി വേണുവും ഡിജിപിയും മുഖ്യമന്ത്രിക്കൊപ്പം വയനാട്ടിലെത്തിയിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ 200 കടന്നിട്ടുണ്ട്. സജീവമായ രക്ഷാപ്രവർത്തനം സാധ്യമാവണമെങ്കിൽ സ്ഥലത്തേക്ക് ജെസിബി അടക്കമുള്ള വാഹനങ്ങളും യന്ത്രങ്ങളും എത്തിക്കേണ്ടതുണ്ട്. നദിക്ക് കുറുകെ ഉണ്ടായിരുന്ന താത്‌കാലിക പാലം തകർന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ആയിരുന്നു. തകർന്ന പാലത്തിന്‍റെ സ്ഥലത്ത് സൈന്യം താത്‌കാലിക ബെയ്‌ലി പാലം ഒരുക്കിക്കൊണ്ടിരിക്കുകയാണ്. നിലവിൽ ബെയ്‌ലി പാലത്തിന്‍റെ സ്‌ട്രെക്‌ച്ചർ മറുകരയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പാലം നിർമാണം അവസാന ഘട്ടത്തിലാണെന്നാണ് വിവരം. നിർമാണം പൂർത്തിയാകുന്നതോടെ കൂടുതൽ രക്ഷാപ്രവർത്തകർക്ക് ദുരന്ത സ്ഥലത്തേക്ക് എത്തിച്ചേരാനാകും. നിലവിൽ പ്രത്യേക പരിശീലനം ലഭിച്ച നായകളെ അടക്കം ഉൾപ്പെടുത്തിയാണ് പരിശോധന.

Last Updated : Aug 1, 2024, 1:17 PM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.